2018 November 18 Sunday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

ഒളിംപിക്‌സ് വരെ 1500 മീറ്ററില്‍ ശ്രദ്ധ കേന്ദ്രീകരിക്കും: ജിന്‍സണ്‍

 

ന്യൂ ഡല്‍ഹി: 2020ല്‍ ടോക്യോയില്‍ നടക്കുന്ന ഒളിംപിക്‌സില്‍ മെഡല്‍ നേടുന്നതിനായി 1500 മീറ്ററില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സ്വര്‍ണ മെഡല്‍ ജേതാവും മലയാളിയുമായ ജിന്‍സണ്‍ ജോണ്‍സന്‍. 800 മീറ്ററിലും മത്സരിച്ചിരുന്നെങ്കിലും വെള്ളി മെഡല്‍ മാത്രമേ ജിന്‍സണ് ലഭിച്ചുള്ളു. 800 മീറ്ററില്‍ ഇന്ത്യന്‍ താരമായ മഞ്ജിത് സിങ്ങാണ് ജിന്‍സണെ പിറകിലാക്കി 800 മീറ്ററില്‍ സ്വര്‍ണം സ്വന്തമാക്കിയത്. 3:44:72 മിനുട്ട് സമയം കൊണ്ടായിരുന്നു ജിന്‍സണ്‍ 1500 മീറ്ററില്‍ സ്വര്‍ണം നേടിയത്. ഒളിംപിക്‌സ് ആകുമ്പോഴേക്കം സമയം മെച്ചപ്പെടുത്തി മെഡല്‍ നേടാനുള്ള കഠിന പ്രയത്‌നം നടത്തുമെന്നും ജിന്‍സണ്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.