
ലണ്ട@ന്: ഏറെ നാളത്തെ ആവശ്യത്തിന് ശേഷം ഒളിംപിക് കമ്മിറ്റി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അപേക്ഷ കേട്ടു. 2028ലെ ഒളിംപിക്സ് മുതല്‍ ക്രിക്കറ്റും ഉള്‍പ്പെടുത്താനാണ് പുതിയ തീരുമാനം. വേള്‍ഡ് ക്രിക്കറ്റ് കമ്മിറ്റി ചെയര്മാന് മിക് ഗാറ്റിങാണ് ഇക്കാര്യം അറിയിച്ചത്. 2028 ലോസ് ഏഞ്ചല്‍സ് ഒളിംപിക്സിലായിരിക്കും ക്രിക്കറ്റും ഉള്‍പ്പെടുത്തുക. ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കത്തില്‍ ക്രിക്കറ്റിനെയും ഉള്‍പ്പെടുത്താനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഗാറ്റിങ് വ്യക്തമാക്കി. ഇതിന് ബി.സി.സി.ഐക്കാണ് പ്രത്യേകം നന്ദി പറയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാരണം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഏറെ കാലമായി ഇതിന് പിറകെ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.