2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ഒളിംപിക്‌സിലേക്കുള്ള വരവറിയിച്ച് ഉസൈന്‍ ബോള്‍ട്ട്

ലണ്ടന്‍: ആരാധകരുടെ പ്രതീക്ഷ തകര്‍ക്കാതെ ഉസൈന്‍ ബോള്‍ട്ട് റിയോയിലേക്കുള്ള വരവറിയിച്ചു. ലണ്ടന്‍ ആനിവേഴ്‌സറി മീറ്റിലെ വിജയത്തുടക്കത്തോടെയാണ്‌
ഉസൈന്‍ ബോള്‍ട്ട് തിരിച്ചുവരവിന് തുടക്കം കുറിച്ചത്. പരുക്കിനെ തുടര്‍ന്ന് റിയോ ഒളിംപിക്‌സില്‍ ജമൈക്കയെ പ്രതിനിധികരിക്കാനാവുമായിരുന്നില്ല . എന്നാല്‍ ആരാധകരുടെ പ്രാര്‍ഥനയായിരിക്കും ബോള്‍ട്ടിന് തിരിച്ചുവരവു സാധ്യമാക്കിയത്.

200 മീറ്ററില്‍ 19.89 ന് ഫിനിഷ് ചെയ്തു. പൂര്‍ണഫോമില്‍ എത്താനായില്ലെങ്കിലും പരുക്കില്‍നിന്നു മോചനം നേടിയത് ആശ്വാസമാണെന്ന് ബോള്‍ട്ട് പറഞ്ഞു. റിയോ ഒളിംപിക്‌സിന് മുന്‍പുള്ള ബോള്‍ട്ടിന്റെ അവസാന മത്സരമായിരുന്നു ഇത്. റിയോയില്‍ നൂറ്, ഇരുന്നൂറ് മീറ്ററുകളില്‍ റെക്കോര്‍ഡ് നേട്ടത്തിന് വേണ്ടി ബോള്‍ട്ട് ഓടാനിറങ്ങും. റിയോ ഒളിംപിക്‌സിന് ആവേശം കൂടാന്‍ ബോള്‍ട്ടിന്റെ സാന്നിധ്യം സഹായിക്കും.

 


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News