2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

ഒറ്റ ഡയാലിസിസ് പദ്ധതിയുമായി കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ

തിരുവനന്തപുരം: ഒറ്റ ഡയാലിസിസ് പദ്ധതിയുമായി കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ. കേരളത്തിലെ വൃക്ക രോഗികള്‍ക്കു ആശ്വാസം പകരുക എന്ന ലക്ഷ്യത്തോടെയാണ് വേള്‍ഡ് മലയാളി കൗണ്‍സിലും കിഡ്‌നി ഫെഡറേഷനും സംയുക്തമായി പദ്ധതി ആരംഭിക്കുന്നത്. വിവാഹ വാര്‍ഷിക ദിനത്തിലോ ജന്മദിനത്തിലോ മറ്റ് ആഘോഷങ്ങളുടെ ഭാഗമായോ സാധാരണക്കാര്‍ക്ക് പദ്ധതിയില്‍ പങ്കാളികളാകാം. ഡയാലിസിസ് രോഗികള്‍ക്കു സാമ്പത്തിക സഹായം നല്‍കുക എന്നതാണു പദ്ധതിയുടെ ലക്ഷ്യമെന്നു വേള്‍ഡ് മലയാളി കൗണ്‍സില്‍ ഓര്‍ഗനൈസിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഗോപാലപിളള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സാധാരണക്കാര്‍ക്ക് പദ്ധതിയുടെ ഭാഗമായി ഡയാലിസിസ് രോഗികളെ സഹായിക്കാന്‍ കഴിയും. വര്‍ഷംതോറും 1000 രൂപയുടെ സാമ്പത്തിക സഹായം ഡൊണേഷനായി നല്‍കാന്‍ സാധിക്കുമെന്ന് കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഫാദര്‍ ഡേവിഡ് ചിറമേല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മേക് എ ഡൊണേഷന്‍ സേവ് എ ലൈഫ് എന്നതാണ് പദ്ധതിയുടെ മുദ്രാവാക്യം. വ്യാഴാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം ഗവര്‍ണര്‍ പി. സദാശിവം നിര്‍വഹിക്കും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും. പദ്ധതിയിലേക്കുള്ള ആദ്യ സംഭാവനയുടെ ചെക്ക് ഓര്‍ഗനൈസിങ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ജോണ്‍ മത്തായി ഫാദര്‍ ഡേവിഡ് ചിറമേലിനു ഇന്നലെ കൈമാറി. വാര്‍ത്താസമ്മേളനത്തില്‍ ഓര്‍ഗനൈസിങ്ങ് ജനറല്‍ കണ്‍വീനര്‍ ജോണ്‍ മത്തായി, ഫാദര്‍ ചിറമേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.