2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ഒറ്റപ്പെടലില്‍ കുട്ടിയമ്മക്ക് കൂട്ട് കവിതകള്‍

പരവനടുക്കം: തീര്‍ത്തും ഒറ്റപ്പെട്ടു പോയ ജീവിതവുമായി എങ്ങനെയോ ആണ് കുട്ടിയമ്മ വൃദ്ധസദനത്തിലെത്തിയത്. രണ്ടാമത് ഒരുജീവിതം തുടങ്ങിയപ്പോള്‍ കുട്ടിയമ്മക്ക് കൂട്ടായി അന്തേവാസികളും മക്കളായി കവിതകളും പിറക്കുകയായിരുന്നു. ആനുകാലിക പ്രസക്തിയുള്ള ഒട്ടനവധി കവിതകളാണ് അവര്‍ കടലാസ് തുണ്ടുകളില്‍ കുത്തിക്കുറിച്ച് ലക്ഷണമൊത്ത് വിരിയിച്ചത്.
ഒറ്റപ്പെടലിന്റെ വേദനകളെ അവഗണിച്ച് കവിതാ ലോകത്ത് ശ്രദ്ധപതിച്ച ഈ കവിയത്രിയെ ആദരിക്കാനൊരുങ്ങുകയാണ് ചന്ദ്രിഗിരി ക്ലബ് മേല്‍പറമ്പ്.
ഇന്ന് വൈകിട്ട് മൂന്നിന് പരവനടുക്കം വൃദ്ധസദനത്തില്‍ നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ അധ്യക്ഷനാവും. പ്രസ് ക്ലബ് പ്രസിഡന്റ് ടി.എ ഷാഫി, സാഹിത്യ വേദി സെക്രട്ടറി അഷ്‌റഫലി ചേരങ്കൈ, മണികണ്ഠന്‍, പത്മനാഭന്‍ ബ്ലാത്തൂര്‍, മുജീബ് അഹ്മദ്, രവീന്ദ്രന്‍ പാടി, അഷറഫ് തെക്കില്‍, പ്രേമചന്ദ്രന്‍ ചോമ്പോല, റഹ്മാന്‍ പാണത്തൂര്‍, വിനോദ് കുമാര്‍ പെരുമ്പള, പി.എം പങ്കജാക്ഷന്‍, ആസിയാമ്മ, ബി.എ അസ്‌നാര്‍ പങ്കെടുക്കും.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News