2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ഒറ്റപ്പാലത്തെ പാലങ്ങള്‍ വീതികൂട്ടി നിര്‍മിക്കാന്‍ പദ്ധതി തയ്യാറാക്കുന്നു

 

കണ്ണിയംപുറത്ത് പുതിയപാലം നിര്‍മിക്കാന്‍ സ്ഥലമുണ്ടെങ്കിലും ഈസ്റ്റ് ഒറ്റപ്പാലത്ത് പാലത്തിനടുത്തുള്ള രണ്ടു സ്മാരക കെട്ടിടങ്ങള്‍ നിലനിര്‍ത്തി മാര്‍ക്കറ്റിംഗ് കോംപ്ലക്‌സിനരികിലൂടെ വീതികൂട്ടി നിര്‍മ്മിക്കാനാണ് ആലോചന.
ഒറ്റപ്പാലം: നഗരത്തിലേക്കുള്ള പ്രവേശന പാലങ്ങളായ കണ്ണിയംപുറം പാലവും, ഈസ്റ്റ് ഒറ്റപ്പാലം പാലവുമാണ് വീതികൂട്ടി നിര്‍മ്മിക്കാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. കാലപ്പഴക്കം ചെന്നതും വീതി കുറഞ്ഞതുമായ ഈ പാലങ്ങള്‍ പുനര്‍ നിര്‍മിക്കണമെന്ന ആവശ്യം നേരത്തെ ശക്തമായിരുന്നു. പാലക്കാട് കുളപ്പുള്ളി സംസ്ഥാന പാത നിര്‍മാണവേളയില്‍ തന്നെ ഈ ആവശ്യം ഉയര്‍ന്നിരുന്നു.
എന്നാല്‍ പാലങ്ങളുടെ കാര്യത്തില്‍ യാതൊരു നടപടിയും ഉണ്ടായില്ല. കണ്ണിയംപുറത്ത് പുതിയപാലം നിര്‍മിക്കാന്‍ സ്ഥലമുണ്ടെങ്കിലും ഈസ്റ്റ് ഒറ്റപ്പാലത്ത് പാലത്തിനടുത്തുള്ള രണ്ടു സ്മാരക കെട്ടിടങ്ങള്‍ നിലനിര്‍ത്തി മാര്‍ക്കറ്റിംഗ് കോംപ്ലക്‌സിനരികിലൂടെ വീതികൂട്ടി നിര്‍മ്മിക്കാനാണ് ആലോചന.
ഇതിന്റെ ഭാഗമായി ഡിസൈന്‍ വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ അനിതകുമാരിയും സംഘവും സ്ഥലം പരിശോധിച്ചിരുന്നു. ഈ രണ്ട് പുതിയ പാലങ്ങളുടെയും രൂപരേഖ തയ്യാറാക്കി രണ്ടുമാസത്തിനകം സമര്‍പ്പിക്കാനാണ് പൊതുമരാമത്ത് ഡിസൈന്‍ വിഭാഗം തയ്യാറാവുന്നത്.
പാല നിര്‍മാണത്തിന്നായി കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ 25 കോടി രൂപ വകയിരുത്തിയിരുന്നു. ഒരേസമയം ഇരുവശങ്ങളിലേക്കും വലിയ വാഹനങ്ങള്‍ കടന്നുപോകാന്‍ വിഷമിക്കുന്ന ഈ പാലങ്ങള്‍ വീതികൂട്ടി നിര്‍മിച്ചാല്‍ ഒറ്റപ്പാലം നഗരത്തിലെഗതാഗതക്കുരുക്കിന് ഏറെ ആശ്വാസമായിമാറും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.