2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

ഒരേക്കര്‍ 10 സെന്റ് നല്‍കി തൃക്കടീരിയിലെ അബ്ദുഹാജി

പാലക്കാട്: പ്രളയക്കെടുതികളുടെ ഭീകര ദൃശ്യങ്ങള്‍ ടി.വിയിലൂടെ കണ്ടപ്പോഴാണ് വെള്ളം കയറാത്ത തന്റെ ഒരേക്കര്‍ 10 സെന്റ് സ്ഥലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിട്ടുനല്‍കാന്‍ തൃക്കടീരി സ്വദേശി അബ്ദുഹാജി തീരുമാനിച്ചത്. തൃക്കടീരി ആശാരിത്തൊടി വീട്ടില്‍ അബ്ദുഹാജി നെല്ലായ നാരായമംഗലത്തുള്ള സ്ഥലമാണ് വിട്ടുനല്‍കിയത്. തന്റെ തീരുമാനം മക്കളായ ഫൈസല്‍, സാബിര്‍, സമീര്‍, സജീന എന്നിവരുമായി ചര്‍ച്ച ചെയ്തപ്പോള്‍ അവര്‍ക്കും സന്തോഷം.വര്‍ഷങ്ങളായി മുംബൈയിലും ഗള്‍ഫിലും ജോലി ചെയ്ത് സ്വരൂപിച്ച് വാങ്ങിയ ഭൂമിയില്‍ അര്‍ഹരായവര്‍ക്ക് വീട് വച്ചു നല്‍ക്കണമെന്നാണ് ഹാജിയുടെ ആഗ്രഹം.. ഇപ്പോള്‍ മക്കളോടൊപ്പം വിശ്രമ ജീവിതത്തിലാണ് ഇദ്ദേഹം. ഒരു സെന്റിന് ഉദ്ദേശം 50,000 രൂപയിലേറെയാണ് റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലവില കണക്കാക്കിയിരിക്കുന്നത്.
നവകേരളം സൃഷ്ടിക്കും പുനരധിവാസത്തിനുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കണ്ടെത്തുന്നതിന്റെ ഭാഗമായി മന്ത്രി എ.കെ ബാലന്റെ നേതൃത്വത്തില്‍ ഒറ്റപ്പാലം താലൂക്കോഫിസില്‍ നടന്ന ധനസമാഹരണ പരിപാടിയില്‍ ലഭിച്ചത് 42,11,781 രൂപ. ഇതില്‍ കഴിഞ്ഞ ദിവസങ്ങളിലായി താലൂക്കിന് കീഴിലെ വില്ലേജ് ഓഫീസുകള്‍ വഴി ലഭിച്ച തുക 13,27,078 രൂപയാണ്.
കാപിറ്റല്‍ ഗ്രാനൈറ്റ്‌സ് 30,000, ഒറ്റപ്പാലം നഗരസഭാ ചെയര്‍മാന്‍ എം.എം നാരായണന്‍ നമ്പൂതിരിയുടെ ഭാര്യ സാവിത്രി 30,000 രൂപ, മുബാറക്ക് മെറ്റല്‍സ് 10,000, ഗ്രാന്റ് ടെക്‌സ് 10,000, സര്‍ക്കാര്‍ ജീവനക്കാരി രത്‌നമ്മ 10,000 തുടങ്ങിയവരടക്കം ഒട്ടെറെ പേര്‍ തുകകൈമാറി. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളുടെ ഒരു മാസത്തെ ഹോണറേറിയവും ബ്ലോക്ക് പഞ്ചായത്ത് സമാഹരിച്ച 10 ലക്ഷം രൂപയും മന്ത്രി എ.കെ. ബാലന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശിവരാമന്‍ കൈമാറി. ലക്ഷ്മി നാരായണ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ സമാഹരിച്ച ഒരു ലക്ഷത്തിന്റെ ചെക്കും മന്ത്രി ഏറ്റുവാങ്ങി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News