2018 August 16 Thursday
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം
 കുമാരനാശാന്‍

ഒരു YOUTUBE അപാരത കാണികളുടെ എണ്ണത്തില്‍ റെക്കോഡ് നേട്ടം

ഗൂഗിളിന്റെ ലോകോത്തര വിഡിയോ പ്രചാരണ പ്ലാറ്റ്‌ഫോമായ യൂട്യൂബിന് കാണികളുടെ എണ്ണത്തില്‍ റെക്കോഡ് നേട്ടം. പ്രതിമാസം 180 കോടി ഉപഭോക്താക്കള്‍ വിഡിയോ കാണുന്നതിനായി യൂട്യൂബ് ഉപയോഗിക്കുന്നതായാണ് കണക്ക്.
അതേസമയം ഓരോ മിനുട്ടിലും 400 മണിക്കൂറിന്റെ വിഡിയോകള്‍ ഉപഭോക്താക്കാള്‍ യൂട്യൂബിലേക്ക് അപ്‌ലോഡ് ചെയ്യുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഗൂഗിള്‍ ഉടമസ്ഥതയിലുള്ള ഇന്റര്‍നെറ്റ് വിഡിയോ ഷെയറിങ് വെബ്‌സൈറ്റ് ആരംഭിച്ചത് 2005 ഫെബ്രുവരിയിലാണ്.
തുടര്‍ന്ന് വളരെ പെട്ടെന്ന് വളര്‍ന്ന യൂട്യൂബ് യുവജനങ്ങളുടെയടക്കം പ്രീതി നേടാന്‍ സാധിച്ചു. യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുന്ന വിഡിയോകള്‍ക്ക് മാനദണ്ഡമനുസരിച്ച് പണവും നല്‍കാന്‍ തുടങ്ങിയതോടെ പലരും ഇതൊരു വരുമാന മാര്‍ഗമായി സ്വീകരിക്കുകയും ചെയ്തു.
ഇതിന്റെ ഫലമായി നിരവധി യൂട്യൂബ് ചാനലുകളും അവതരിക്കുകയുണ്ടായി.
എന്നാല്‍ ഇന്റര്‍നെറ്റ് വ്യാപകമായതോടെ അടുത്തകാലത്താണ് യൂട്യൂബില്‍ കാണികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത്.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.