2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

ഒരു സമുദായ സംഘടനകളോടും ശത്രുതയില്ല: കോടിയേരി

 

തിരുവനന്തപുരം: എന്‍.എസ്.എസ് ഉള്‍പ്പെടെ ഒരു സാമുദായിക സംഘടനകളോടും ശത്രുതയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നവോത്ഥാന പാരമ്പര്യമുള്ള എന്‍.എസ്.എസ് അടക്കമുള്ള സമുദായ സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് സി.പി.എം ആഗ്രഹിക്കുന്നതെന്നും എല്‍.ഡി.എഫ് തെക്കന്‍മേഖലാ ജനസംരക്ഷണ യാത്രയുടെ പര്യടനത്തിനിടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി പറഞ്ഞു.

സര്‍ക്കാരിന്റെ എല്ലാ മേഖലകളിലുമുള്ള നേട്ടങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും തുറന്നു കാണിക്കാനാണ് എല്‍.ഡി.എഫ് ജാഥകള്‍ സംഘടിപ്പിക്കുന്നത്. വടക്കന്‍, തെക്കന്‍ മേഖലാ ജാഥകള്‍ മാര്‍ച്ച് രണ്ടിന് തൃശൂരില്‍ സമാപിക്കും.

സമാപന ചടങ്ങില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുമെന്നും കോടിയേരി അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ പ്രകാശ് ബാബു, ജി.ആര്‍ അനില്‍, ആന്റണി രാജു, എം. വിജയകുമാര്‍, അഡ്വ. ബിജിലി തോമസ്, പി.കെ രാജന്‍, യു.ബാബു ഗോപിനാഥ്, കാസിം ഇരിക്കൂര്‍, ഡീക്കന്‍ തോമസ് പങ്കെടുത്തു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.