2019 January 20 Sunday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

ഒരു മാസത്തെ ശമ്പളം: നിര്‍ബന്ധിക്കുന്നതിനെ എതിര്‍ക്കുമെന്ന് സംയുക്ത അധ്യാപക സമിതി

 

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായി പിരിക്കുന്നതിനെ ശക്തമായി എതിര്‍ക്കുമെന്നു സംയുക്ത അധ്യാപക സമിതി ഭാരവാഹികള്‍.
സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് ഓണം ഫെസ്റ്റിവെല്‍ അലവന്‍സും സര്‍ക്കാര്‍ നല്‍കിയ ഓപ്ഷന്‍ പ്രകാരം രണ്ടു ദിവസത്തെ ശമ്പളവും നല്‍കിയതിനു ശേഷമാണ് ഒരു മാസത്തെ ശമ്പളം വേണമെന്നു വാശി പിടിക്കുന്നത്.
ഇതുസംബന്ധിച്ചു ധനമന്ത്രി തോമസ് ഐസക് വിളിച്ചുചേര്‍ത്ത അധ്യാപക, സര്‍വിസ് സംഘടനകളുടെ യോഗത്തില്‍ നിര്‍ബന്ധ പിരിവ് പാടില്ലെന്നും ജീവനക്കാരുടെ കൈയില്‍നിന്നു സമ്മതപത്രം വാങ്ങി മാത്രമേ പണം പിരിച്ചെടുക്കാവൂവെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടതാണെന്നും ഭാരവാഹികള്‍ പറഞ്ഞു. തീരുമാനം പിന്നീട് അറിയിക്കുമെന്നാണ് ധനമന്ത്രി യോഗത്തില്‍ പറഞ്ഞത്.
വിഷയത്തില്‍ തീരുമാനമാകുന്നതിനു മുന്‍പു വിദ്യാഭ്യാസ ഓഫിസര്‍മാര്‍ നിര്‍ബന്ധപൂര്‍വം ശമ്പളം പിടിച്ചെടുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും അധ്യാപക സമിതി ചെയര്‍മാന്‍ പി. ഹരിഗോവിന്ദനും ജനറല്‍ കണ്‍വീനര്‍ എ.കെ സൈനുദ്ദീനും ആവശ്യപ്പെട്ടു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.