2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ഒരു മാര്‍ക്കിന്റെ ‘വില’ അഞ്ചു ലക്ഷം രൂപ!

 

പറ്റ്‌ന: മെട്രിക്കുലേഷന്‍ പരീക്ഷയില്‍ ഹിന്ദി പേപ്പറില്‍ ഒരു മാര്‍ക്ക് കുറഞ്ഞെന്നാരോപിച്ച് കോടതിയെ സമീപിച്ച വിദ്യാര്‍ഥിനിക്ക് സന്തോഷ വിധി നല്‍കി കോടതി. വിദ്യാര്‍ഥിനിക്ക് ഒരു മാര്‍ക്ക് നല്‍കാനും സ്‌കൂളിനു നഷ്ടപരിഹാരമായി അഞ്ചു ലക്ഷം രൂപ നല്‍കാനും പറ്റ്‌ന ഹൈക്കോടതിയാണ് വിധിച്ചത്.
പരീക്ഷയില്‍ 500ല്‍ 460 മാര്‍ക്കും രണ്ടാം റാങ്കും നേടിയ ഭവ്യകുമാരി എന്ന വിദ്യാര്‍ഥിയാണ് ഉത്തരപേപ്പര്‍ നോക്കാത്തതു കാരണം ഒരു മാര്‍ക്ക് കുറഞ്ഞെന്നു പരാതിപ്പെട്ടിരുന്നത്. പരാതി ബോധ്യപ്പെട്ട കോടതി ബിഹാര്‍ സ്‌കൂള്‍ പരീക്ഷാ ബോര്‍ഡിനോട് മാര്‍ക്ക് കൂട്ടിനല്‍കാനും നഷ്ടപരിഹാരം നല്‍കാനും വിധിച്ചു.
നഷ്ടപരിഹാരമായ അഞ്ചു ലക്ഷം രൂപ മൂന്നു മാസത്തിനുള്ളില്‍ ബോര്‍ഡ് വിദ്യാര്‍ഥിനി പഠിക്കുന്ന സ്ഥാപനത്തിലെ പ്രിന്‍സിപ്പലിനു കൈമാറണം. ഇതുപയോഗിച്ച് പുസ്തകങ്ങളും കംപ്യൂട്ടറുകളും വാങ്ങാന്‍ നിര്‍ദേശിച്ച കോടതി, ഉത്തരപേപ്പര്‍ നോക്കുന്നതിലെ നിരുത്തരവാദ സമീപനത്തിനു പരീക്ഷാ ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.