2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

ഒമ്പതാം ക്ലാസുകാരിയെ വീട്ടുകാരുടെ മുന്നില്‍വെച്ച് കൂട്ടബലാത്സംഗം ചെയ്തു

മുസാഫര്‍പൂര്‍: ബീഹാറില്‍ ഒമ്പതാം ക്ലാസുകാരിയെ വീട്ടുകാരുടെ മുന്നില്‍വെച്ച് കൂട്ടബലാത്സംഗം ചെയ്തു. ഞായറാഴ്ച രാത്രി ഇമിലി ചൗക്കിലുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍വെച്ചാണ് സംഭവമുണ്ടായത്.
നാലുപേര്‍ വീടിനകത്തേക്ക് അതിക്രമിച്ച് കയറി വീട്ടുകാരുടെ കൈകള്‍ കയറു കൊണ്ട് കെട്ടിയിട്ടു മര്‍ദ്ദിക്കുകയും ശേഷം കുട്ടിയെ കൂട്ടബലാത്സംഗം ചെയുകയുമായിരുന്നു. നാലുപേരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്്. ബാക്കിയുള്ളവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അധികൃതര്‍ അറയിച്ചു. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ പൊലീസ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.