2019 June 19 Wednesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

ഒമാനില്‍ ചികില്‍സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു

  • കരുനാഗപ്പള്ളി പുതിയകാവ് സ്വദേശി ഉദയനാണ് മരിച്ചത്

മസ്‌കറ്റ്: അമിത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി പുതിയകാവ് സ്വദേശി ഉദയനാണ് (40) ഖൗല ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച നിസ്വ കര്‍ഷയിലെ താമസസ്ഥലത്തുവച്ചാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ഭാര്യ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉദയന്റെ സുഹൃത്തുക്കള്‍ താമസസ്ഥലത്തെത്തി ആദ്യം നിസ്വ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ വച്ച് അബോധാവസ്ഥയിലാവുകയായിരുന്നു. തുടര്‍ന്നാണ് ഖൗലയിലേക്ക് മാറ്റിയത്. ഒരാഴ്ചയായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഉദയന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
കഴിഞ്ഞ 13 വര്‍ഷമായി ഒമാനിലുള്ള ഉദയന്‍ കര്‍ഷയില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ സ്ഥാപനം നടത്തിവരുകയായിരുന്നു. ഭാര്യ നിഷയും മകള്‍ ചൈതന്യയും വേനലവധി ചെലവഴിക്കാനാണ് ഒമാനിലെത്തിയത്. മൂന്നുവര്‍ഷം മുമ്പാണ് ഉദയന്‍ അവസാനമായി നാട്ടിലേക്ക് പോയത്. കര്‍ഷക മലയാളി കൂട്ടായ്മയിലെ അംഗങ്ങളുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.