2019 March 23 Saturday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

ഒബാമ തെരേസ മേയുമായി നാളെ കൂടിക്കാഴ്ച്ച നടത്തും

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും ബ്രട്ടീഷ് പ്രധാനമന്ത്രി തെരസാ മേയും തമ്മില്‍ ജി20 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തും. ചൈനയിലെ ഹംഗ്‌സോയില്‍ വച്ചാണ് ഇത്തവണ ജി20 ഉച്ചകോടി നടക്കുന്നത്.

തെരസാ മേയും ഒബാമയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ഊഷ്മളമാക്കുന്നതിനാവശ്യമായ കാര്യങ്ങളാകും ചര്‍ച്ചയാവുക.

ഇതിന് ശേഷം ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങുമായും തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനുമായും ഒബാമ കൂടിക്കാഴ്ച്ച നടത്തും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.