2019 February 23 Saturday
പശുക്കള്‍ അയവിറക്കും പോലെ നാവു കൊണ്ട് അയവിറക്കി വായാടിത്തത്തോടെ സംസാരിക്കുന്നവനോട് അല്ലാഹു കോപിക്കും – മുഹമ്മദ് നബി(സ)

ഒപ്പോ എ3എസ് വിപണിയില്‍

കൊച്ചി: സെല്‍ഫി എക്‌സ്‌പേര്‍ട്ട് ഒപ്പോ ഇടത്തരം ശ്രേണിയിലുള്ള ഏറ്റവും പുതിയ കാമറ ഫോണ്‍ ഒപ്പോ എ3എസ് വിപണിയിലെത്തി. വില 10,990 രൂപ.

ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ഒപ്പോ എ3എസ് ലഭ്യമാണ്. എട്ട് എം.പി എ.ഐ മുന്‍ കാമറയോടുകൂടിയ 13+2 എം.പി ഇരട്ട റിയര്‍ കാമറയുള്ള, സൂപ്പര്‍ സ്‌ക്രീന്‍ (6.2 ഇഞ്ച്) ഒപ്പോ എ3എസ് സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ക്കു മികച്ച അനുഭവം പ്രദാനം ചെയ്യുന്നു. ഒപ്പോയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ബ്യൂട്ടി ടെക്‌നോളജി യുവ ഉപഭോക്താക്കള്‍ക്കു സ്വാഭാവികവും തന്മയത്വമുള്ള സെല്‍ഫി അനുഭവം നല്‍കുന്നു. രണ്ട് ജിബി റാം, 16 ജിബി റോം, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 450 ഒക്ടോകോര്‍ പ്രോസസര്‍, 4230 എം.എച്ച് ബാറ്ററി തുടങ്ങിയവ ഒപ്പോ എ3എസിന്റെ സവിശേഷതകളാണ്. ചുവപ്പ്, ഡാര്‍ക്ക് പര്‍പ്പിള്‍ നിറങ്ങളില്‍ ഫോണുകള്‍ ലഭ്യമാണ്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.