2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ഒന്‍പത് പേരെ കൊന്ന് പെട്ടികളിലാക്കിയ ‘ട്വിറ്റര്‍’ കൊലയാളി അറസ്റ്റില്‍

ടോക്കിയോ: ഒന്‍പത് പേരെ കൊന്നതിന് ശേഷം വെട്ടിനുറുക്കി പെട്ടികളിലാക്കി സൂക്ഷിച്ച ജപ്പാനിലെ ‘ട്വിറ്റര്‍’ കൊലയാളി അറസ്റ്റില്‍. തികാഹിരോ ഷിരൈഷി (27) ആണ് പിടിയിലായത്.
ട്വിറ്ററിലൂടെ പരിചയപ്പെട്ടാണ് ഇദ്ദേഹം ഇരകളെ കണ്ടെത്തുക.ആത്മഹത്യാ പ്രവണത കാണിക്കുന്നവരോട് ട്വിറ്ററിലൂടെ ഇദ്ദേഹം അടുക്കുകയും സഹായിക്കാമെന്നോ ഒരുമിച്ച് മരിക്കാമെന്നോ പറഞ്ഞ് കൊലപ്പെടുത്തുകയാണ് ചെയ്തിരുന്നത്.
15 മുതല്‍ 26 വയസു വരെയുള്ളവരെയാണ് ഇദ്ദേഹം കൊലപ്പെടുത്തിയത്. കൊലക്ക് ശേഷം മൃതദേഹങ്ങള്‍ വെട്ടിനുറുക്കി കൂളറുകള്‍, പെട്ടികള്‍, ടൂണ്‍ ബോക്‌സുകള്‍ എന്നിവകളില്‍ സൂക്ഷിക്കുകയാണ് ചെയ്തിരുന്നത്. തികാഹിരോ ഷിരൈഷി കുറ്റസമ്മതം നടത്തി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.