2019 June 18 Tuesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

ഒന്നാം റാങ്ക് ഉറപ്പിച്ച് ആന്‍ഡി മുറെ

 

പാരിസ്: കരിയറില്‍ ആദ്യമായി ഒന്നാം റാങ്ക് സ്വന്തമാക്കാന്‍ ഒരുങ്ങി ബ്രിട്ടന്റെ ആന്‍ഡി മുറെ.
പാരിസ് മാസ്റ്റേഴ്‌സ് പോരാട്ടത്തിന്റെ ഫൈനലിലെത്തിയതോടെയാണ് മുറെ ഒന്നാം റാങ്ക് ഉറപ്പിച്ചത്. സെമിയില്‍ മുറെയെ നേരിടേണ്ടിയിരുന്ന കാനഡയുടെ മിലോസ് റാവോനിക്ക് മസിലിനേറ്റ പരുക്കിനെ തുടര്‍ന്നു സെമി കളിക്കാനിറങ്ങാതെ പിന്‍മാറിയതോടെ മുറെയ്ക്ക് ഫൈനലിലേക്ക് വാക്കോവര്‍ ലഭിച്ചു. ഇതോടെയാണ് ബ്രിട്ടീഷ് താരത്തിന്റെ റാങ്കിങിലേക്കുള്ള വഴി തെളിഞ്ഞത്.
നിലവിലെ ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച് ക്വാര്‍ട്ടറില്‍ തോല്‍വി വഴങ്ങിയതോടെ മുറെയ്ക്ക് ഫൈനലിലെത്തിയാല്‍ ഒന്നാം സ്ഥാനത്തെത്താമെന്ന അവസ്ഥ വന്നു. ദ്യോക്കോവിചും സെമിയിലെത്തിയിരുന്നെങ്കില്‍ പാരിസ് മാസ്റ്റേഴ്‌സില്‍ കിരീടം നേടിയാല്‍ മാത്രമായിരുന്നു മുറെയ്ക്ക് ഒന്നാം റാങ്കിനു സാധ്യതയുണ്ടായിരുന്നത്.
ക്വാര്‍ട്ടറില്‍ ചെക്ക് റിപ്പബ്ലിക്ക് താരം തോമസ് ബെര്‍ഡിചിനെ കീഴടക്കിയാണ് മുറെ വിജയം സ്വന്തമാക്കിയത്. സ്‌കോര്‍: 7-6, 7-5. ക്രൊയേഷ്യയുടെ മരിന്‍ സിലിചിനോടു അപ്രതീക്ഷിത തോല്‍വി വഴങ്ങി ദ്യോക്കോവിച് സെമി കാണാതെ പുറത്തായി. സ്‌കോര്‍: 6-4, 7-6 (7-2).

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.