2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ഒന്നാം റാങ്കിനുള്ള പോരാട്ടത്തില്‍ ദ്യോക്കോയും മുറെയും

പാരിസ്: ടെന്നീസ് കോര്‍ട്ടില്‍ ഒന്നാം റാങ്കിനുള്ള പോര് മുറുകുന്നു. ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിചും രണ്ടാം നമ്പര്‍ താരം ബ്രിട്ടന്റെ ആന്‍ഡി മുറെയുമാണ് അങ്കത്തട്ടിലുള്ളത്. ഇരുവരുടേയും റാങ്കിങ് പിടിക്കാനുള്ള മുന്നേറ്റം പാരിസ് മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റിനെ ആവേശകരമാക്കുന്നു. ഇരുവരും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.

പ്രീ ക്വാര്‍ട്ടറില്‍ മുറെ ഫ്രഞ്ച് താരം ലൂക്കാസ് പൗളിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് അവസാന എട്ടിലെത്തിയത്. സ്‌കോര്‍: 6-3, 6-0.
ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവിനെ 4-6, 6-2, 6-3നു പരാജയപ്പെടുത്തി ദ്യോക്കോയും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. ആദ്യ സെറ്റ് കൈവിട്ട ശേഷം രണ്ടും മൂന്നും സെറ്റുകള്‍ പൊരുതി നേടിയാണ് ദ്യോക്കോയുടെ വിജയം.

ദ്യോക്കോവിച് ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടാല്‍, മുറെയ്ക്ക് ഫൈനല്‍ യോഗ്യത നേടിയാല്‍ ഒന്നാമതെത്താം. ക്വാര്‍ട്ടറില്‍ ദ്യോക്കോ വിജയിക്കുകയും സെമിയില്‍ പരാജയപ്പെടുകയും ചെയ്താല്‍ പാരിസിലെ കിരീടം നേട്ടത്തിലൂടെയേ മുറെ ഒന്നാം റാങ്കില്‍ എത്തൂ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.