2019 July 15 Monday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ഒന്നരക്കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

വാളാട്: വില്‍പ്പനക്കെത്തിച്ച ഒന്നരക്കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. വാളാട് പുത്തൂര്‍ സ്വദേശികളായ നൊട്ടന്‍ വീട് എന്‍.എ സഫീര്‍(30), കോമ്പി ഹൗസ് കെ.ഇ ബാബു(36) എന്നിവരാണ് എക്‌സൈസ് അധികൃതരുടെ പിടിയിലായത്. സംഭവത്തില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന വാളാട് കാരച്ചാല്‍ ഭാഗം വലിയ മിറ്റത്ത് വീട്ടില്‍ ബിജു(30) ഓടി രക്ഷപ്പെട്ടു.
മാനന്തവാടി എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദ്ദീനും വയനാട് എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ എം.കെ സുനിലും സംഘവും ചേര്‍ന്ന് തിങ്കളാഴ്ച രാത്രി 10 മണിയോടെ വാളാട് ടൗണില്‍ വച്ചാണ് സംഘത്തെ കഞ്ചാവുമായി പിടികൂടിയത്. കഞ്ചാവ് ആവശ്യക്കാരെന്ന നിലയില്‍ എത്തിയാണ് എക്‌സൈസ് സംഘം ഇവരെ പിടികൂടിയത്.
ആവശ്യക്കാരെന്ന നിലയില്‍ 35,000 രൂപ വില പറഞ്ഞുറപ്പിച്ച് കഞ്ചാവ് വാങ്ങിക്കാനായി എത്തിയ ശേഷം പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വാളാട് പ്രദേശത്ത് വ്യാജമദ്യ വില്‍പനയും കഞ്ചാവ് ഉപയോഗവും വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് എക്‌സൈസ് പരിശോധന നടത്തിയത്. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. പ്രിവന്റീവ് ഓഫിസര്‍മാരായ കെ രമേശ്, കെ.ജെ സന്തോഷ്, വി.ആര്‍ ബാബുരാജ്, വി.കെ വിനീഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഹാഷിം, വിപിന്‍, പ്രിന്‍സ്, ജോണി എന്നിവരായിരുന്നു എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.