2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ഒഡിഷ ഭേദപ്പെട്ട നിലയില്‍

കൃഷ്ണഗിരി(വയനാട്): കൃഷ്ണഗിരിയില്‍ നടക്കുന്ന രഞ്ജി ഗ്രൂപ്പ് ബിയിലെ ഒഡിഷ- മഹാരാഷ്ട്ര മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ഒഡിഷ ഭേദപ്പെട്ട നിലയില്‍. വെളിച്ചക്കുറവുമൂലം ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ ഒന്‍പതിന് 311 എന്ന നിലയിലാണ് ഒഡിഷ. ടോസ് നേടിയ മഹാരാഷ്ട്ര ഒഡിഷയെ ബാറ്റിങിനയക്കുകയായിരുന്നു. മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ തകര്‍ന്നടിഞ്ഞപ്പോള്‍ മധ്യനിരയില്‍ ബിപ്‌ലബ് സാമന്ത്രയും ദീപക് ബെഹ്‌റയും നേടിയ അര്‍ധ സെഞ്ച്വറികളാണ് ഒഡിഷയെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. മഹാരാഷ്ട്രക്കായി പേസര്‍മാരായ എ.എ സംക്‌ലേച്ച നാലും എം.എം സയ്യദ് മൂന്നും വിക്കറ്റുകളും വീഴ്ത്തി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.