2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ഒടുവില്‍ ശരിവഴി

മട്ടന്നൂര്‍: മട്ടന്നൂരില്‍ ഫൂട്പാത്തിനരികെ റോഡിനോട് ചേര്‍ന്നു സ്ഥാപിച്ച പരസ്യബോര്‍ഡുകളുടെ തൂണുകള്‍ നീക്കം ചെയ്തു.
മട്ടന്നൂര്‍ -കണ്ണൂര്‍ റോഡിലാണ് റോഡിന്റെ ഒരു ഭാഗത്തായി പരസ്യ ബോര്‍ഡ്, സി.സി.ടി.വി എന്നിവയ്ക്കായി വലിയ കമ്പിതൂണുകള്‍ സ്ഥാപിച്ചത്.
ആളുകള്‍ക്കു നടക്കാനും വാഹന യാത്ര പോലും പ്രയാസമാകുന്ന രീതിയിലാണ് തൂണുകള്‍ സ്ഥാപിച്ചത്.വീതികുറഞ്ഞ റോഡും വാഹനപ്പെരുപ്പവും കാരണം വീര്‍പ്പുമുട്ടുന്ന മട്ടന്നൂര്‍ നഗരത്തില്‍ പരസ്യബോഡുകള്‍ക്ക് അനുമതിനല്‍കിയതിനെതിരെ യൂത്ത് ലീഗ് രംഗത്തുവന്നിരുന്നു. ഇതേ തുടര്‍ന്നാണ് അപകടകരമായി സ്ഥാപിച്ച ചില കമ്പിതൂണുകള്‍ നീക്കം ചെയ്തത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.