2020 February 26 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഒടുവില്‍ കുമ്പസാരം

 

 

ന്യൂഡല്‍ഹി: ഡല്‍ഹി തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു ശേഷമുള്ള മൗനം ഭേദിച്ച് കുമ്പസാരവുമായി അമിത് ഷാ. പ്രചാരണത്തിനിടെ ബി.ജെ.പി നേതാക്കള്‍ നടത്തിയ ‘ഗോലി മാരോ, ഇന്ത്യ-പാക് മാച്ച് എന്നീ പ്രയോഗങ്ങള്‍ പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന് ഡല്‍ഹിയില്‍ സ്വകാര്യ ചാനല്‍ പരിപാടിയില്‍ ഷാ പറഞ്ഞു.
ഇത്തരത്തിലുള്ള പരാമര്‍ശങ്ങളില്‍ നിന്ന് പാര്‍ട്ടി അകലം പാലിക്കണം. ഡല്‍ഹി തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള തന്റെ വിലയിരുത്തല്‍ തെറ്റായി ഭവിച്ചുവെന്നും അമിത് ഷാ പറഞ്ഞു.
ഡല്‍ഹി തിരഞ്ഞെടുപ്പിന് വിപുലമായ പ്രചാരണ പരിപാടികളാണ് ബി.ജെ.പി ആസൂത്രണം ചെയ്തിരുന്നത്.
270 എം.പിമാരും 70 കേന്ദ്രമന്ത്രിമാരും സംസ്ഥാന നേതാക്കളും ഉള്‍പ്പെടെ നേതാക്കളുടെ വന്‍നിരയാണ് പ്രചാരണത്തിന് ഡല്‍ഹിയിലെത്തിയത്. എന്നാല്‍ എട്ടു സീറ്റു മാത്രമാണ് നേടാനായത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.