2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

ഐ.സി.യുവില്‍ പീഡനം: ഡോക്ടറും സഹായിയും അറസ്റ്റില്‍

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ആശുപത്രി ഐ.സിയുവില്‍ രോഗിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ഡോക്ടറും സഹായിയും അറസ്റ്റില്‍. ഡോക്ടര്‍ രാജേഷ് ചൗഹാനും സഹായി ചന്ദ്രകാന്ത് വങ്കാര്‍ എന്നിവരാണ് അറസ്റ്റിലായത്.
അപ്പോളോ ആശുപത്രി ഐ.സി.യുവില്‍ ഡെങ്കിപ്പനി വന്നു ചികിത്സയിലായിരുന്ന യുവതിയെയാണ് ഇരുവരും ബലാത്സംഗം ചെയ്തത്. പാകിസ്താനിലെ സിന്ധ് പ്രവിശ്യക്കാരനായ ഡോക്ടര്‍ രാജേഷ് ചൗഹാന്‍ ദീര്‍ഘകാല വിസയിലാണ് അഹമ്മദാബാദില്‍ എത്തിയത്. 21കാരിയായ രോഗിയെ ഡോക്ടറും സഹായിയും രണ്ടു ദിവസങ്ങളിലായി ബലാല്‍സംഗം ചെയ്‌തെന്നാണ് കേസ്. ആശുപത്രിയില്‍ നടന്ന തിരിച്ചറിയല്‍ പരേഡില്‍ യുവതി പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
യുവതിയുടെ ആരോപണം സത്യമാണെന്ന് മെഡിക്കല്‍ പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.