2019 November 12 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ഐ വൈ സി സി ബഹ്‌റൈൻ രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

ഹമദ്‌ടൗൺ: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ശ്രീ. രാജീവ് ഗാന്ധിയുടെ 28- മത് രക്തസാക്ഷിത്വ ദിനാചരണം ഐ വൈ സി സി ഹമദ്‌ടൗൺ ഏരിയ കമ്മറ്റി സംഘടിപ്പിച്ചു.

ഐ വൈ സി സി ദേശിയ പ്രിസിഡന്റ് ശ്രീ. ബ്ലസ്സൻ മാത്യു പരിപാടി ഉത്‌ഘാടനം ചെയ്തു. അനിൽ കുമാർ യു.കെ  മുഖ്യ പ്രഭാഷണം നടത്തി. ദേശിയ ഭാരവാഹികളായ റിച്ചി കളത്തുരേത്ത്, ഷബീർ മുക്കൻ, വിനോദ് ആറ്റിങ്ങൽ, അലൻ ഐസക്ക്, ഷഫീഖ് കൊല്ലം , ലൈജു തോമസ്, എബിയോൺ, നബീൽ എന്നിവർ  അനുസ്മരണ പ്രഭാഷണം നടത്തി.
ഹമദ്‌ടൗൺ ഏരിയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ശ്രീ. നസീർ പാങ്ങോട് ആധ്യക്ഷത വഹിച്ച യോഗത്തിൽ മൂസാ കോട്ടക്കൽ സ്വാഗതവും, സച്ചിൻ കൃതജ്ഞതയും പ്രകാശിപ്പിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.