2018 June 16 Saturday
എല്ലാ നന്‍മകളുടെയും ഉറവിടം വിനയമാണ്
മുഹമ്മദ് നബി(സ്വ)

ഐ ലീഗ്; ചെന്നൈ സിറ്റി ലജോങ്ങ് മത്സരം സമനിലയില്‍

ഷില്ലോങ്ങ്: ഐ ലീഗ് ഫുട്‌ബോളിള്‍ ചെന്നൈ സിറ്റിയും ഷില്ലോങ്ങ് ലജോങ്ങും തമ്മില്‍ നടന്ന മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. ഗോള്‍ നേടുന്നതിന് ഇരു ടീമുകള്‍ക്കും മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. സൂസൈ രാജിനെ മുന്‍ നിരയില്‍ നിര്‍ത്തി അറ്റാക്കിങ്ങ് മിഡ്ഫീല്‍ഡില്‍ കളിച്ചിരുന്ന രാകിക്, ജോക്കിം എന്നിവര്‍ മധ്യ നിരയില്‍ പ്രതിരോധം തീര്‍ത്തതോടെ ഷില്ലോങ്ങിന് എതില്‍ ഗോള്‍ മുഖത്തെത്താനായില്ല. ഷില്ലോങ്ങിന്റെ കോഫിക്ക് രണ്ടിലധികം സുവര്‍ണാവസരം ലഭിച്ചെങ്കിലും പന്ത് ലക്ഷ്യത്തിലെത്തിക്കാനായില്ല. ഇന്നത്തെ മത്സരത്തില്‍ നിന്ന ലഭിച്ച ഒരു പോയിന്റോടെ 18 പോയിന്റുമായി ഷില്ലോങ് അഞ്ചാം സ്ഥാനത്ത് തുടരുന്നു. 13 പോയിന്റുമായി ചെന്നൈ സിറ്റി എഫ്. സി ഒമ്പതാം സ്ഥാനത്തും നില്‍കുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.