2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ഐ.പി.എല്‍: മുംബൈക്കെതിരെ സണ്‍റൈസേഴ്‌സിന് 85 റണ്‍സിന്റെ ജയം

വിശാഖപട്ടണം: ഐ.പി.എല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഹൈദരാബാദ് സണ്‍റൈസേഴ്‌സിന് 85 റണ്‍സിന്റെ ജയം. ഇതോടെ ഐ.പി.എല്ലിലെ നിലവിലെ ചാമ്പ്യന്മാരെ തകര്‍ത്ത് ഹൈദരാബാദ് പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. മുംബൈ അഞ്ചാം സ്ഥാനത്ത് തന്നെ തുടരുകയാണ്്. ടോസ് നേടിയ മുംബൈ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഹൈദരാബാദ് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 16.3 ഓവറില്‍ 92 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു.

57 പന്തില്‍ 10 ബൗണ്ടറിയും ഒരു സിക്‌സറുമുള്‍പ്പെടെ 82 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഹൈദരാബാദിന്റെ വിജയത്തിന് നിര്‍ണായകയമായത്. ഹൈദരാബാദിന് വേണ്ടി ആശിഷ് നെഹ്‌റ, മുസ്താഫിസുറഹ്മാന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 33 പന്തില്‍ 48 റണ്‍സെടുത്ത വാര്‍ണറും 23 പന്തില്‍ 39 റണ്‍സെടുത്ത യുവരാജ് സിങ്ങിന്റെയും പ്രകടനവും സണ്‍റൈസേഴ്‌സിന് മുതല്‍കൂട്ടായി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.