2018 November 13 Tuesday
യഥാര്‍ഥ സൗഹൃദത്തേക്കാള്‍ വില നല്‍കാവുന്ന ഒന്നും തന്നെ ഈ ലോകത്തിലില്ല.

ഐ.പി.എല്‍: ആദ്യ സെമിയില്‍ ബാംഗ്ലൂരിന് 159 റണ്‍സ് വിജയലക്ഷ്യം

  • ഡ്വെയ്ന്‍ സ്മിത്തിനു അര്‍ധസെഞ്ചുറി

ബംഗളൂരു: ഐ.പി.എല്‍ സെമിഫൈനല്‍ ഘട്ടത്തിലെത്തിയിരിക്കുകയാണ്. ആദ്യ സെമിയില്‍ ബാംഗ്ലൂരിന് 159 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഗുജറാത്ത് നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന ഗുജറാത്തിന് എല്ലാം നഷ്ടപ്പെടുന്ന കാഴ്ചയാണ് കാണികള്‍ക്ക് കാണേണ്ടി വന്നത്. ബാറ്റിങ്ങിനിറങ്ങിയ രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍മാരായ മക്കല്ലത്തെയും ഫിഞ്ചിനെയും ഗുജറാത്തിന് നഷ്ടമായി. മല്‍സരത്തിലെ രണ്ടാം ഓവര്‍ എറിഞ്ഞ ഇഖ്ബാല്‍ അബ്ദുല്ലയാണ് ഇരുവരുടെയും വിക്കറ്റുകള്‍ വീഴ്ത്തിയത്.
ആത്മവിശ്വാസത്തിന്റെ നെറുകയില്‍ ബാറ്റേന്തിയ മക്കല്ലത്തിനും ഫിഞ്ചിനും പിഴയ്ക്കുകയായിരുന്നു. ആറു പന്തില്‍ നിന്നും നാലു റണ്‍സെടുത്ത ഫിഞ്ചിനെ ഗെയിലിന്റെ കൈകളിലും നാലു പന്തില്‍ നിന്ന് ഒരു റണ്‍സെടുത്ത മക്കല്ലത്തെ ഡിവില്ലേഴ്‌സിന്റെ കൈകളിലും ഇഖ്ബാല്‍ എത്തിച്ചു. പ്രതീക്ഷകളുടെ ഭാരവുമായി ഇറങ്ങിയ ക്യാപ്റ്റന്‍ റെയ്‌നക്ക് പക്ഷേ പ്രതീക്ഷ കാക്കാനായില്ല. ഒമ്പത് പന്തില്‍ നിന്ന് ഒരു റണ്‍സെടുത്ത സുരേഷ് റെയ്‌നയെ വാട്‌സണ്‍ അരവിന്ദന്റെ കൈകളില്‍ എത്തിച്ചു. പിന്നീട് വന്ന ബാറ്റ്‌സ്മാന്‍മാരില്‍ ഡ്വെയ്ന്‍ സ്മിത്ത് നേടിയ അര്‍ധസെഞ്ചുറിയുടെ ബലത്തിലാണ് ഗുജറാത്ത് പൊരുതാവുന്ന സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 41 പന്തില്‍ നിന്ന് 73 റണ്‍സ് നേടിയ സ്മിത്താണ് ഗുജറാത്തിന്റെ ടോപ്‌സ്‌കോറര്‍. 26 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക് സ്മിത്തിന് മികച്ച പിന്തുണ നല്‍കി. അവസാന ഓവറുകളില്‍ കൂറ്റനടികള്‍ക്ക് ഗുജറാത്ത് ബാറ്റ്‌സ്മാന്‍മാര്‍ ശ്രമിച്ചെങ്കിലും റണ്‍സ് വിട്ടുനല്‍കാന്‍ ബാംഗ്ലൂര്‍ ബൗളേഴ്‌സ് പിശുക്കുകാട്ടി. ഗുജറാത്തിന്റെ ടീം ടോട്ടല്‍ 158 റണ്‍സിന് അവര്‍ പിടിച്ചുകെട്ടി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.