2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ഐ.പി.എല്ലില്‍ പാക് താരങ്ങളെ കളിപ്പിക്കണം: സഹീര്‍ അബ്ബാസ്

കറാച്ചി: ഐ.പി.എല്‍ മത്സരങ്ങള്‍ക്കായി പാകിസ്താന്‍ താരങ്ങളെ പരിഗണിക്കണമെന്ന് ബി.സി.സി.ഐയോട് ആവശ്യപ്പെടുമെന്ന് ഐ.സി.സി പ്രസിഡന്റ് സഹീര്‍ അബ്ബാസ്.  ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐ.പി.എല്ലില്‍ പാകിസ്താന്‍ താരങ്ങളെ കളിപ്പിക്കുകയാണെങ്കില്‍ അത് ടൂര്‍ണമെന്റിന്റെ പ്രാധാന്യവും നിലവാരവും വര്‍ധിപ്പിക്കുമെന്ന് അബ്ബാസ് പറഞ്ഞു. ബംഗളൂരുവില്‍ നടക്കുന്ന ഐ.പി.എല്‍ ഫൈനല്‍ കാണാന്‍ പുതിയ ബി.സി.സി.ഐ പ്രസിഡന്റ് അനുരാഗ് കശ്യപ്, സഹീര്‍ അബ്ബാസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് പാക് താരങ്ങളെ ടൂര്‍ണമെന്റില്‍ കളിപ്പിക്കേണ്ടതുണ്ടെന്ന നിര്‍ദേശം അദ്ദേഹം മുന്നോട്ടു വച്ചത്.
അതേസമയം ഇന്ത്യ-പാകിസ്താന്‍ പരമ്പര പുനരാരംഭിക്കേണ്ടതുണ്ടെന്നും അതിന് കൂടിയാണ് തന്റെ ഇന്ത്യാ സന്ദര്‍ശനമെന്നും അബ്ബാസ് കൂട്ടിച്ചേര്‍ത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.