2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഐ.ഡി.ബി.ഐയില്‍ അസിസ്റ്റന്റ് മാനേജര്‍; 1,000 ഒഴിവുകള്‍

ഐ.ഡി.ബി.ഐ ബാങ്കില്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ ആയിരം ഒഴിവുകളാണുള്ളത്. ബംഗളൂരുവിലെ മണിപ്പാല്‍ സ്‌കൂള്‍ ഓഫ് ബാങ്കിങ്ങുമായി ചേര്‍ന്നു നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ് വഴിയാണ് തെരഞ്ഞെടുപ്പ്.
60 ശതമാനം മാര്‍ക്കോടെ ബിരുദം പൂര്‍ത്തിയാക്കിയവരാണ് അപേക്ഷിക്കേണ്ടത്. 2016 ഒക്ടോബര്‍ ഒന്ന് അടിസ്ഥാനത്തില്‍ 20നും 28നുമിടയില്‍ പ്രായമുള്ളവരായിരിക്കണം അപേക്ഷകര്‍. ഒ.ബി.സിക്ക് മൂന്നു വര്‍ഷവും എസ്.സി, എസ്.ടിക്ക് അഞ്ചു വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും ഇളവ് ലഭിക്കും.
ഒരു വര്‍ഷത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് എ തസ്തികയില്‍ നിയമിക്കും. ഒന്‍പതു മാസം ക്ലാസ്‌റൂം പരിശീലനവും മൂന്നു മാസം ഐ.ഡി.ബി.ഐ ബ്രാഞ്ചുകളില്‍ ഇന്‍േറണ്‍ഷിപ്പുമായിരിക്കും. എസ്.സി (138), എസ്.ടി (108), ഒ.ബി.സി (285), ഭിന്നശേഷിക്കാര്‍ (41) എന്നിങ്ങനെയാണ് ഒഴിവുകള്‍.  എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. റീസണിങ്, ഇംഗ്ലീഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ജനറല്‍ അവേര്‍നസ് എന്നീ വിഭാഗത്തില്‍നിന്നായിരിക്കും ചോദ്യങ്ങള്‍.
ഓരോ വിഭാഗത്തില്‍നിന്നും 50 മാര്‍ക്കിന്റെ ചോദ്യങ്ങളുണ്ടാകും. രണ്ടു മണിക്കൂര്‍ സമയം അനുവദിക്കും. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പരീക്ഷ കേന്ദ്രം.  തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു വര്‍ഷത്തെ പരിശീലനം നല്‍കുന്നതിന് 3,50,000 രൂപയാണ് ഫീസ്. ഫീസ് ഐ.ഡി.ബി.ഐ ബാങ്കില്‍നിന്നുതന്നെ വിദ്യാഭ്യാസ ലോണായി അനുവദിക്കും. പരിശീലന കാലയളവില്‍ 2,500 രൂപയും ഇന്റേണ്‍ഷിപ്പിന് 10,000 രൂപയും സ്‌റ്റൈപെന്‍ഡ് ലഭിക്കും.
അപേക്ഷാ ഫീസ് എസ്.സി, എസ്.ടി വിഭാഗത്തിലുള്ളവര്‍ക്ക് 150 രൂപയും മറ്റുള്ളവര്‍ക്ക് 700 രൂപയും. ഓണ്‍ലൈനായാണ് ഫീസടയ്‌ക്കേണ്ടത്. www.idbi.com എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷിക്കാവുന്ന അവസാന തിയതി: ഡിസംബര്‍ 09.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.