2018 January 09 Tuesday
സൂക്ഷിക്കാതിരുന്നാല്‍ തഴക്കങ്ങള്‍ ജീവിതാവശ്യങ്ങളായി മാറും
സെന്റ് അഗസ്റ്റിന്‍

ഐ.ടി.ഐ പ്രവേശനം: അപേക്ഷാ ഫീസ് 24നകം ഒടുക്കണം

തിരുവനന്തപുരം ജില്ലയിലുളള വിവിധ സര്‍ക്കാര്‍ ഐ.ടി.ഐകളിലെ പ്രവേശനത്തിന് ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിച്ച ചില അപേക്ഷകര്‍ അപേക്ഷാഫീസ് ഒടുക്കിയിട്ടില്ല. ഇത്തരത്തില്‍ ഫീസ് ഒടുക്കാത്ത അപേക്ഷകര്‍ തിരുവനന്തപുരം ജില്ലയിലെ ഏതെങ്കിലും ഒരു ഐ.ടി.ഐയില്‍ (ഗവ. ഐ.ടി.ഐ ചാക്ക, ഗവ.ഐ.ടി.ഐ ആറ്റിങ്ങല്‍, ഗവ.ഐ.ടി.ഐ ധനുവച്ചപുരം, ഗവ. ഐ.ടി.ഐ കഴക്കൂട്ടം, ഗവ.ഐ.ടി.ഐ ആര്യനാട്, ഗവ. ഐ.ടി.ഐ പാറശ്ശാല, ഗവ. ഐ.ടി.ഐ മലയിന്‍കീഴ്) അപേക്ഷയുടെ പ്രിന്റ് ഔട്ടും സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളും സമര്‍പ്പിക്കേണ്ടതും അപേക്ഷാ ഫീസ് ഒടുക്കേണ്ടതുമാണെന്ന് ട്രെയിനിംഗ് ഡയറക്ടര്‍ അറിയിച്ചു. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 24 വൈകിട്ട് അഞ്ചുമണി ആണെങ്കിലും അപേക്ഷയുടെ പ്രിന്റൗട്ട്, ഫീസ് എന്നിവ ഐ.ടി.ഐകളില്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 26 വൈകിട്ട് അഞ്ച് വരെ ആയിരിക്കും. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ എല്ലാ ഐ.ടി.ഐകളിലും പരമാവധി ട്രേഡ് ചോയ്‌സ് ഉള്‍പ്പെടുത്തി (എന്‍.സി.വി.ടി/എസ്.സി.വി.ടി) ഐ.ടി.ഐകളില്‍ പ്രവേശനം ലഭിക്കാനുളള സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്നും ട്രെയിനിംഗ് ഡയറക്ടര്‍ അറിയിച്ചു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.