2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ഐ.ഒ.സി ഉദയംപേരൂര്‍ പ്ലാന്റിലെ പണിമുടക്കു പിന്‍വലിച്ചു

കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഉദയം പേരൂര്‍ എല്‍.പി.ജി ബോട്ട്‌ലിങ് പ്ലാന്റിലെ കരാര്‍ തൊഴിലാളികള്‍ ഒരാഴ്ചയായി തുടര്‍ന്നു വന്ന പണിമുടക്കു താല്‍ക്കാലികമായി പിന്‍വലിച്ചു. ജില്ലാ കലക്ടര്‍ എം.ജി രാജമാണിക്യത്തിന്റെ സാന്നിധ്യത്തില്‍ കമ്പനി മാനേജ്‌മെന്റ് പ്രതിനിധികള്‍, കരാറുകാര്‍, തൊഴിലാളി യൂനിയന്‍ പ്രതിനിധികള്‍ എന്നിവരുമായി ഇന്നലെ നടത്തിയ ചര്‍ച്ചയിലാണു സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.

തൊഴിലാളികള്‍ക്ക് ഇടക്കാല ആശ്വാസമായി 10,000 രൂപ നല്‍കും. സേവന വേതന വ്യവസ്ഥകളില്‍ 15 ദിവസത്തിനകം തീരുമാനമെടുക്കുമെന്നും ഐ.ഒ.സി മാനേജ്‌മെന്റ് ഉറപ്പു നല്‍കിയതോടെയാണു സമരം താല്‍ക്കാലികമായി പിന്‍വലിക്കാന്‍ യൂനിയനുകള്‍ തീരുമാനിച്ചത്. കരാറുകാരും ഐ.ഒ.സി മാനേജ്‌മെന്റുമായി കൂടിയാലോചിച്ച് ഒരുമാസത്തിനകം പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാക്കുമെന്ന് കലക്ടര്‍ രാജമാണിക്യം യൂനിയനുകള്‍ക്കു ഉറപ്പു നല്‍കി. എന്നാല്‍ ഫെബ്രുവരി മാസത്തില്‍ തന്നെ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ മാര്‍ച്ച് ഒന്നു മുതല്‍ വീണ്ടും സമരം നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു.

സമരം പിന്‍വലിച്ചുവെങ്കിലും പാചകവാതക വിതരണം പൂര്‍വസ്ഥിതിയിലാകാന്‍ ഇനിയും ദിവസങ്ങളെടുക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.