2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ഐ.ഒ. ടിക്ക് 100 കോടി ലാഭം

 

1കൊച്ചി : ഇന്ത്യന്‍ ഓയിലിന്റെയും ജര്‍മനിയിലെ ഓയില്‍ ടാങ്കിംങ്ങ് ജി.എം.ബി.എച്ചി ന്റെയും സംയുക്ത സംരംഭമായ ഐ.ഒ.ടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് എനര്‍ജി സര്‍വ്വീസസിന് 2018 സാമ്പത്തിക വര്‍ഷം 100 കോടിയുടെ ലാഭം, നികുതി കുറച്ചുള്ളതാണ് പ്രസ്തുത ലാഭം .ഇന്ത്യന്‍ ഓയില്‍, ഗ്യാസ് മേഖലയില്‍ മികച്ച സേവന ദാതാവായി തുടരാനുള്ള പ്രചോദനമാണ് 2018 സാമ്പത്തിക വര്‍ഷത്തെ വിറ്റുവരവും ലാഭവും നല്‍കുന്നതെന്ന്് ഇന്ത്യന്‍ ഓയിലിന്റെയും ഐ.ഒ.ടി ബോഡിന്റെയും ചെയര്‍മാനായ സഞ്ജീവ് സിങ് പറഞ്ഞു. മിഡ് സ്ട്രീം ടെര്‍മിനയിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചറില്‍ കഴിഞ്ഞ 20 വര്‍ഷമായി ഐ.ഒ.ടി പ്രത്യേക മികവ് പുലര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നേരിടുന്ന വെല്ലുവിളികളെ അതിജീവിച്ചാണ് ഐ.ഒ.ടി കുതിച്ചുചാട്ടം നടത്തിയിരിക്കുന്നതെന്ന് ഐ.ഒ.ടി മാനേജിംങ് ഡയറക്ടര്‍ വിവേക് വെങ്കടാചലം ചൂണ്ടികാട്ടി.ഇന്ത്യയിലെ പെട്രോളിയം, പെട്രോകെമിക്കല്‍, കെമിക്കല്‍ കമ്പനികള്‍ക്ക് ടെര്‍മിനലിങ്ങ് സേവനം ഒരുക്കുകയാണ് ഐ.ഒ.ടി ചെയ്യുന്നത്. 1996 മുതല്‍ കമ്പനി ഈ രംഗത്ത് സജീവ സാന്നിധ്യമാണ്. ഐ.ഒ.ടിക്ക് നിലവില്‍ 10 ടെര്‍മിനലുകള്‍ ഉണ്ട്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.