2017 November 10 Friday
ചിന്തിക്കാത്തവരുടെ മനസ്സ് ആള്‍പാര്‍പ്പില്ലാത്ത വീടുപോലെ ജീര്‍ണിച്ചു പോകുന്നു
യുങ്‌

ഐ.ഐ.ടി പ്രവേശനപരീക്ഷ ഇനി ഓണ്‍ലൈനില്‍ മാത്രം

രാജ്യത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജികളിലേക്കുള്ള പ്രവേശനപരീക്ഷയായ ജെ.ഇ.ഇ അഡ്വാന്‍സ്ഡ് അടുത്ത വര്‍ഷം മുതല്‍ പൂര്‍ണമായും ഓണ്‍ലൈനാക്കുന്നു. ഐ.ഐ.ടികളിലേക്കുള്ള അഡ്മിഷന്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ജോയിന്റ് അഡ്മിഷന്‍ ബോര്‍ഡിന്റെ (ജാബ്) യോഗത്തിലാണ് പുതിയ തീരുമാനം.
പുതിയ സംവിധാനമനുസരിച്ചു തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ഹാജരാകുന്ന വിദ്യാര്‍ഥികള്‍ പേനയ്ക്കും പേപ്പറിനും പകരം അവിടെ സജ്ജമാക്കുന്ന കംപ്യൂട്ടറുകളില്‍ പരീക്ഷ അറ്റന്‍ഡ് ചെയ്യണം. ജെ.ഇ.ഇ മെയിന്‍സ്, അഡ്വാന്‍സ്ഡ് പരീക്ഷകള്‍ ഓണ്‍ലൈനാക്കണമെന്നു കാലങ്ങളായി ആവശ്യമുയര്‍ന്നിരുന്നുവെന്നും എന്നാല്‍ അടിസ്ഥാനസൗകര്യങ്ങള്‍ സജ്ജമാക്കാന്‍ സാധിക്കാഞ്ഞതിനാലാണ് തീരുമാനം നീണ്ടുപോയതെന്നുമാണ് വിശദീകരണം.
ജെ.ഇ.ഇ മെയിന്‍സ് പരീക്ഷ ഓണ്‍ലൈനായി എഴുതാന്‍ കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം നേരത്തെ ഓപ്ഷന്‍ നല്‍കിയിരുന്നു.
ഈ വര്‍ഷം നടന്ന ജെ.ഇ.ഇ മെയിന്‍സ് പരീക്ഷയ്ക്ക് 13 ലക്ഷം വിദ്യാര്‍ഥികളാണ് ഹാജരായത്. ഇതില്‍ പത്തു ശതമാനത്തില്‍ താഴെ പേര്‍ മാത്രമാണ് ഓണ്‍ലൈനായി പരീക്ഷ എഴുതിയത്. മെയിന്‍സ് പരീക്ഷയില്‍ യോഗ്യത നേടിയ 2.20 ലക്ഷം പേരാണ് പിന്നീട് ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷയെഴുതിയത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.