2019 April 20 Saturday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

ഐ.ഐ.എസ്.സിയില്‍ സ്‌ഫോടനം; ഗവേഷകന്‍ മരിച്ചു

ബംഗളൂരു: ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സി (ഐ.ഐ.എസ്.സി)ലുണ്ടായ സ്‌ഫോടനത്തില്‍ 32കാരനായ ഗവേഷകന്‍ മരിച്ചു.
മൂന്നുപേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. മൈസൂരു സ്വദേശി മനോജ് കുമാറാണ് മരിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ എയ്‌റോസ്‌പേസ് ലാബിലെ ഹൈഡ്രജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചായിരുന്നു അപകടം.
അതുല്യ ഉദയകുമാര്‍, നരേഷ് കുമാര്‍, കാര്‍ത്തിക് ഷേണായ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.
അതിതീവ്രതയിലുള്ള സ്‌ഫോടനത്തില്‍ ഇതിനടുത്തുണ്ടായിരുന്ന നാലു ഗവേഷകരും ദൂരേയ്ക്കു തെറിച്ചുപോയി. മനോജ്കുമാര്‍ 20 അടി ദൂരേയ്ക്കാണ് തെറിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.20നായിരുന്നു സ്‌ഫോടനം.
സംഭവത്തെക്കുറിച്ച് ഫോറന്‍സിക് സയന്‍സ് ലബോറട്ടറി അന്വേഷണം തുടങ്ങി. നാലു പേരും സൂപ്പര്‍ വേവ് ടെക്‌നോളജി എന്ന സ്വകാര്യ സ്ഥാപനത്തിലെ ഗവേഷകരാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.