2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ഐ.എസ് ബന്ധം: രണ്ട് വിദ്യാര്‍ഥികള്‍ പിടിയില്‍

ന്യൂഡല്‍ഹി: ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികളെ ഡല്‍ഹിയില്‍ ചെങ്കോട്ടക്കടുത്ത് പൊലിസ് അറസ്റ്റ് ചെയ്തു. ജമ്മുകശ്മിര്‍ സ്വദേശികളായ ഇവര്‍ക്ക് ഐ.എസുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഡല്‍ഹി പൊലിസിലെ സ്‌പെഷ്യല്‍ സെല്ലാണ് അറസ്റ്റ് ചെയ്തത്. 

കശ്മിര്‍ ഷോപ്പിയാന്‍ ജില്ലയിലെ പര്‍വേസ് റാഷിദ്, ജംഷാദ് ജാഹൂര്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് വിദേശ നിര്‍മിത പിസ്റ്റളുകള്‍, വെടിയുണ്ടകള്‍ എന്നിവ പിടികൂടിയിട്ടുണ്ട്. ഇരുവരും എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണെന്നും പൊലിസ് ഡെപ്യൂട്ടി കമ്മിഷനര്‍(സ്‌പെഷല്‍ സെല്‍) പി.എസ് കുശ്്‌വാഹ പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ നിന്നാണ് ഇവര്‍ ആയുധങ്ങള്‍ വാങ്ങിച്ചതെന്നും ഡല്‍ഹിയായിരുന്നില്ല ഇവരുടെ ലക്ഷ്യമെന്നും പൊലിസ് പറഞ്ഞു. ജമ്മുകശ്മിരിലെ ഐ.എസ് ഘടകത്തിലെ പ്രമുഖരായ ഉമര്‍ ഇബ്ന്‍ നാസിറിന്റെയും ആദില്‍ തോകാറിന്റേയും നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണ് ഇവരെന്നും പൊലിസ് പറയുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.