2019 December 13 Friday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിക്ക് വിഷം നല്‍കിയതായി റിപ്പോര്‍ട്ട്

ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിക്ക് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. ബാഗ്ദാദിക്കും മൂന്നു മുതിര്‍ന്ന നേതാക്കള്‍ക്കുമായി തയാറാക്കിയ ഉച്ചഭക്ഷണത്തിലാണ് വിഷം ചേര്‍ത്തു നല്‍കിയത്.

സംഭവത്തിന് പിന്നില്‍ ആരാണെന്ന് അറിവായിട്ടില്ല. വിഷം ചേര്‍ത്തയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി പേര്‍ പിടിയിലായതായും റിപ്പോര്‍ട്ടുണ്ട്്.

ഇറാക്കിലെ നിനവെയിലെ ഭീകര കേന്ദ്രത്തില്‍ ഗുരുതരാവസ്ഥയിലായ ബാഗ്ദാദിയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിതായും സൂചനയുണ്ട്.,

അല്‍ ബാഗ്ദാദി മരിച്ചെന്ന് പലതവണ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും വ്യാജമാണെന്ന് തെളിയുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News