2018 November 20 Tuesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ഐ.എസ്.എല്ലില്‍നിന്ന് ഉദ്ഘാടന പരിപാടികള്‍ ഒഴിവാക്കിയേക്കും

 

മുംബൈ: ഇത്തവണ മുതല്‍ ഐ.എസ്.എല്ലില്‍ ഉദ്ഘാടന പരിപാടികള്‍ വേണ്ടെന്ന് തീരുമാനിച്ച് ഐ.എസ്.എല്‍ സംഘാടകര്‍.
ഫുട്‌ബോളുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ ഒഴിവാക്കി കൂടുതല്‍ പ്രൊഫഷനല്‍ ആവാനാണ് ഐ.എസ്.എല്ലിന്റെ ശ്രമം. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഐ.എസ്.എല്ലിന്റെ ഉദ്ഘാടനത്തില്‍ ബോളിവുഡ് താരങ്ങളെ ഉള്‍പ്പെടുത്തി പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. ഇതിനെതിരേ പല ഭാഗത്തുനിന്നും വിമര്‍ശനങ്ങളും നിലനിന്നിരുന്നു.
ഉദ്ഘാടന പരിപാടികള്‍ നിര്‍ത്തുന്നതോടെ ഫുട്‌ബോളിന് കൂടുതല്‍ പ്രാധാന്യം ലഭിക്കുമെന്നാണ് ഫുട്‌ബോള്‍ ആരാധകരുടെ പ്രതീക്ഷ.
യൂറോപ്പിലെ മുന്‍നിര ലീഗുകളില്‍ ഒന്നും ഇതുപോലെയുള്ള ആഘോഷ പരിപാടികള്‍ നടക്കാറുമില്ല. 10 ടീമുകള്‍ മത്സരിക്കുന്ന ഐ.എസ്.എല്‍ ഈ കൊല്ലം മുതല്‍ അഞ്ച് മാസത്തോളം നീണ്ടു നില്‍ക്കുന്ന രീതിയിലാണ് നടത്തപ്പെടുന്നത്. ഈ മാസം 29ന് എ.ടി.കെ – കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തോടെ ഐ.എസ്.എല്‍ സീസണ് തുടക്കമാവും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.