2019 January 20 Sunday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

ഐ.എസ്.ആര്‍.ഒയില്‍ സയന്റിസ്റ്റ്, എന്‍ജിനിയര്‍

ഐ.എസ്.ആര്‍.ഒ സെന്‍ട്രലൈസ്ഡ് റിക്രൂട്ട്‌മെന്റ് ബോര്‍ഡില്‍ സയന്റിസ്റ്റ്, എന്‍ജിനിയര്‍ എസ്.സി തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 375 ഒഴിവുകളാണുള്ളത്. ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്. ഈ ഒഴിവുകളിലേക്ക് ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷിക്കാനുള്ള യോഗ്യത:
കുറഞ്ഞത് 65 ശതമാനം മാര്‍ക്കോടെ ഒന്നാം ക്ലാസ് ബി.ഇ അല്ലെങ്കില്‍ ബി.ടെക് അല്ലെങ്കില്‍ തത്തുല്യം 2015-16ല്‍ യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി:
35 വയസ്. 2016 മെയ് 25 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. വിമുക്തഭടന്‍മാര്‍ക്കും വികലാംഗര്‍ക്കും ഉയര്‍ന്ന ്പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് ലഭിക്കും.
ശമ്പളം: 15,600-39,100
ഗ്രേഡ്‌പേ: 5,400 രൂപ
തെരഞ്ഞെടുപ്പ് രീതി: എഴുത്തു പരീക്ഷ, ശേഷം ഇന്റര്‍വ്യൂ
എഴുത്തു പരീക്ഷ ജൂലൈ മൂന്നിനു നടക്കും.
അപേക്ഷിക്കേണ്ട വിധമുള്‍പ്പെടെ വിശദവിവരങ്ങള്‍ക്ക് www.isro.gov.in s വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: മെയ് 25


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.