2019 February 15 Friday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

ഐ.എസിലേക്ക് ഇന്ത്യന്‍ യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്ന ഭീകരന്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ന്റെ ഇന്ത്യന്‍ യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നവരില്‍ പ്രധാനിയായ മുഹമ്മദ് ഷാഫി അമര്‍(26) കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സിറിയയില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടതായാണ് വിവരം. കര്‍ണാടകത്തിലെ ഭട്കല്‍ സ്വദേശിയാണ് ഇയാള്‍.

ഇന്ത്യന്‍ മുജാഹിദീനിലൂടെയാണ് ഇയാള്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്. യൂസഫ് എന്ന പേരിലും മുഹമ്മദ് ഷാഫി അമര്‍ അറിയപ്പെട്ടിരുന്നു.

ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ അടുത്ത അനുയായിയായ ഇയാള്‍ ഇന്ത്യയിലെ യുവാക്കളെ ഐഎസിലേക്ക് ചേര്‍ക്കുന്നതില്‍ പ്രധാന പങ്കാണ് വഹിച്ചത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലേക്ക് ഐഎസ് യൂണിറ്റുകള്‍ ആരംഭിക്കാന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നു. ഏകദേശം 700 ഓളം പേരെ സോഷ്യല്‍ മീഡിയ മുഖാന്തരം ഐ.എസിലേക്ക് ആകര്‍ഷിക്കാനും മൂപ്പതോളം പേരെ ഐഎസില്‍ ചേര്‍ത്തിരുന്നതായുമാണ് സൂചന.

മുഹമ്മദ് ഷാഫി അമറിന്റെ മൂത്ത സഹോദരന്‍ സുല്‍ത്താന്‍ അമര്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.