2019 April 22 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

ഐ.എസിന് രണ്ടുവര്‍ഷത്തിനിടെ നഷ്ടപ്പെട്ടത് അരലക്ഷം പോരാളികളെ

 

വാഷിങ്ടണ്‍: ഇറാഖിലും സിറിയയിലുമായി യു.എസ് സഖ്യസേന നടത്തിയ ആക്രമണത്തില്‍ അരലക്ഷം ഐ.എസ് ഭീകരര്‍ കൊല്ലപ്പെട്ടതായി യു.എസ് സൈനികര്‍ പറഞ്ഞു.

പ്രദേശിക സൈനികരുടെ പിന്തുണ ഐ.എസിനു ലഭിക്കുന്നുണ്ടെന്നാണ് യു.എസ് സേന പറയുന്നത്. കൊല്ലപ്പെട്ടെങ്കിലും എപ്പോള്‍ വേണമെങ്കിലും ഐ.എസിന് ഇത്രയും പേരെ ചേര്‍ക്കാനാവുമെന്നും യു.എസ് മുന്നറിയിപ്പു നല്‍കുന്നു.

ഐ.എസില്‍ നിന്ന് ഇറാഖ് സൈന്യം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന മൊസൂള്‍ നഗരത്തിനു വേണ്ടി സഖ്യസേനയുടെ നേതൃത്വത്തില്‍ വ്യോമാക്രമണം ശക്തമാക്കുമെന്നും യു.എസ് അറിയിച്ചു.

ഐ.എസ് ശക്തിപ്പെട്ട 2014 മുതല്‍ നടത്തിയ ആക്രമങ്ങളിലാണ് അരലക്ഷം ഭീകരര്‍ കൊല്ലപ്പെട്ടത്. ഇന്ന് യു.എസിനു പുറമേ, റഷ്യന്‍, ടര്‍ക്കിഷ്, ഇറാഖി, സിറിയന്‍, കുര്‍ദിഷ് സൈനികരും ഇപ്പോള്‍ ഐ.എസിനെതിരെ ആക്രമണം നടത്തുന്നുണ്ട്. ഇതിന്റെ കണക്ക് ഇപ്പോള്‍ ലഭ്യമല്ല.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.