2018 June 16 Saturday
എല്ലാ നന്‍മകളുടെയും ഉറവിടം വിനയമാണ്
മുഹമ്മദ് നബി(സ്വ)

ഐ.എന്‍.എല്‍ നേതാക്കള്‍ സമസ്ത അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി

കൊണ്ടോട്ടി: ഐ.എന്‍.എല്‍ നേതാക്കള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി. സുന്നീ ഐക്യം മുന്‍നിര്‍ത്തിയാണ് സന്ദര്‍ശനം.
ആത്മാര്‍ഥമായ ഐക്യശ്രമം ആരുടെ ഭാഗത്തുനിന്നുണ്ടായാലും സമസ്ത സ്വാഗതം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ഐ.എന്‍.എല്‍ അഖിലേന്ത്യ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍, സംസ്ഥാന ജന.സെക്രട്ടറി എ.പി.അബ്ദുല്‍ വഹാബ്, സംസ്ഥാന സെക്രട്ടറിമാരായ കെ.പി.ഇസ്മാഈല്‍, എന്‍.കെ.അബ്ദുല്‍ അസീസ്, സെക്രട്ടേറിയറ്റ് അംഗങ്ങളായ കാസിം ഇരിക്കൂര്‍, ബഷീര്‍ ബദേരി, പി.പി.നാസര്‍കോയ തങ്ങള്‍ എന്നിവരടങ്ങുന്ന സംഘമാണ് തങ്ങളെ വസതിയിലെത്തി സന്ദര്‍ശിച്ചത്. സുന്നീ ഐക്യത്തിന് ശ്രമം നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചതിന്റെ ഭാഗമായാണ് സന്ദര്‍ശനം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.