2018 November 14 Wednesday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

ഐ.എച്ച്.ആര്‍.ഡി: പി.ജി.ഡി.സി.എ പ്രവേശനം

കൊച്ചി: സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡവലപ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ജൂലൈയില്‍ തിരുവനന്തപുരം, എറണാകുളം, മേഖല കേന്ദ്രങ്ങളിലും വാഴക്കാട്, അടൂര്‍, പീരുമേട്, പട്ടുവം, കോഴിക്കോട്, പയ്യന്നൂര്‍, പുത്തന്‍വേലിക്കര, പയ്യപ്പാടി, കാര്‍ത്തികപ്പളളി എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളിലും കരുനാഗപ്പളളി, മാള, വടകര, കല്ല്യാശേരി എന്നിവിടങ്ങളിലെ മോഡല്‍ പോളിടെക്‌നിക്കുകളിലും മുട്ടം (തൊടുപുഴ), പെരിന്തല്‍മണ്ണ, പുതുപ്പളളി, ആലുവ എന്നീ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും തിരൂര്‍, കുണ്ടറ, വാളഞ്ചേരി, രാജക്കാട്, ചേര്‍പ്പ് എന്നീ എക്സ്റ്റന്‍ഷന്‍ ട്രെയിനിങ് സെന്ററുകളിലും നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (പി.ജി.ഡി.സി.എ) കോഴ്‌സിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. പ്രവേശന യോഗ്യത ഏതെങ്കിലും ഒരു അംഗീകൃത സര്‍വകാലാശാല ബിരുദം. അപേക്ഷാ ഫാറവും, പ്രോസ്‌പെക്ടസും ഐ.എച്ച്.ആര്‍.ഡി വെബ്‌സൈറ്റില്‍  (www.ihrd.ac.in)   ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. 

അപേക്ഷകള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും രജിസ്‌ട്രേഷന്‍ ഫീസും( 150 രൂപ ക്യാഷ് ,ബന്ധപ്പെട്ട ട്രെയിനിങ് സെന്റര്‍ മേധാവിയുടെ പേരില്‍ എടുത്ത ഡി.ഡി) (പട്ടികവിഭാഗത്തിന് 100 രൂപ) സഹിതം ബന്ധപ്പെട്ട ട്രെയിനിങ് സെന്ററില്‍ 30ന് മുന്‍പ് അപേക്ഷിക്കണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.