2018 November 16 Friday
നിങ്ങള്‍ മൂന്നുപേരുള്ളപ്പോള്‍ രണ്ട് പേര്‍ മാത്രം മാറിനിന്ന് സ്വകാര്യം പറയരുത്

ഐ. എച്ച്. ആര്‍. ഡി കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷം

താമരശേരി: കോരങ്ങാട് ഐ.എച്ച്.ആര്‍.ഡി കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം. മൂന്നു കെ.എസ്.യു പ്രവര്‍ത്തകര്‍ക്കും രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. ഇന്നലെ രാവിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥികളെ രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ റാഗ് ചെയ്തതിനെ തുടര്‍ന്നായിരുന്നു സംഭവങ്ങളുടെ തുടക്കം. കോളജില്‍ വച്ചുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു കെ.എസ്.യു പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിലെത്തിച്ചപ്പോഴാണു കോളജ് യൂനിറ്റ് കെ.എസ്.യു ട്രഷററും രണ്ടാം വര്‍ഷ ബി.ബി.എ വിദ്യാര്‍ഥിയുമായ ആദിലി (19)നെ ആശുപത്രി വളപ്പിലിട്ട് സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദിച്ചതെന്ന് പറയുന്നു. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരാണ് സി.പി.എം പ്രവര്‍ത്തകരുടെ അക്രമത്തില്‍ നിന്ന് ആദിലിനെ രക്ഷിച്ചതെന്നു കെ.എസ്.യു പ്രവര്‍ത്തകര്‍ പറഞ്ഞു. പരുക്കേറ്റ ആദില്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടാംവര്‍ഷ വിദ്യാര്‍ഥികളുടെ മര്‍ദനത്തില്‍ പരുക്കേറ്റ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയുടെ ബന്ധുക്കളും സി.പി.എം പ്രവര്‍ത്തകരും ചേര്‍ന്നാണു തങ്ങളെ മര്‍ദിച്ചതെന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ പറഞ്ഞു. പരുക്കേറ്റ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ചികിത്സ തേടുകയും പൊലിസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
അതേസമയം പുറത്തുനിന്നുള്ള ആളുകള്‍ കോളജിലെത്തി പ്രശ്‌നങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണെന്നും പൊലിസ് വിഷയത്തില്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നും നാട്ടുകാരും രക്ഷിതാക്കളും വ്യക്തമാക്കി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.