2018 August 19 Sunday
നിങ്ങളെല്ലാം ആദമില്‍ നിന്നാണ്; ആദം മണ്ണില്‍ നിന്നും.
മുഹമ്മദ് നബി (സ)

ഐ.എച്ച്.ആര്‍.ഡി: എന്‍.ആര്‍.ഐ സീറ്റുകളിലേക്കുള്ള പ്രവേശനം

 

ആലപ്പുഴ: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ എന്‍.ആര്‍.ഐ. സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
എറണാകുളം, ചെങ്ങന്നൂര്‍, അടൂര്‍, കരുനാഗപ്പള്ളി, കല്ലുപ്പാറ, ചേര്‍ത്തല എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആറ് എന്‍ജിനീയറിങ് കോളജുകളിലേക്കാണ് ഈ അധ്യയന വര്‍ഷത്തില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. www.ihrd.kerala.gov.in/engnri എന്ന വെബ്‌സൈറ്റ് അല്ലെങ്കില്‍ മേല്‍പറഞ്ഞ കോളജുകളുടെ വെബ്‌സൈറ്റ് (പ്രോസ്‌പെക്ട്‌സ് പ്രകാരമുള്ള) വഴിയോ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. 30 വൈകിട്ട് നാലു വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഓരോ കോളജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷ നല്‍കണം.
ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ്ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും അപേക്ഷാഫീസായി 500 രൂപയുടെ ഡി.ഡിയും സഹിതം ജൂണ്‍ രണ്ടിന് വൈകിട്ട് അഞ്ചിനകം പ്രവേശനം ആഗ്രഹിക്കുന്ന കോളജില്‍ ലഭിക്കണം.ഐ.എച്ച്.ആര്‍.ഡി. എന്‍ജിനീയറിങ് കോളജുകളില്‍ ബി.ടെക്.എന്‍.ആര്‍.ഐ സീറ്റുകള്‍ക്ക് വാര്‍ഷിക കോഴ്‌സ് ഫീസ് ഒരു ലക്ഷം രൂപയാണ്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.