2018 December 12 Wednesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

ഐ.എച്ച്.ആര്‍.ഡിയുടെ വിവിധ കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സുകള്‍, യോഗ്യത, എന്നിവ ക്രമത്തില്‍. സി.സി.എല്‍.ഐ.എസ് (എസ്.എസ്.എല്‍.സി വിജയം), പി.ജി.ഡി.സി.എ (ഡിഗ്രി വിജയം), ഡി.സി.എ (പ്ലസ് ടു വിജയം), ഡി.ഡിറ്റി.ഒ.എ (എസ്.എസ്.എല്‍.സി വിജയം), പി.ജി.ഡി.എ.ഇ (ഡിഗ്രി വിജയം), പി.ജി.ഡി.ഇ.ഡി (ബി.ഇ/ബി.ടെക്/എം.എസ്.സി വിജയം). അവസാന തീയതി ജൂണ്‍ 27.
ഈ കോഴ്‌സുകളില്‍ പഠിക്കുന്ന എസ്.സി/എസ്.റ്റി മറ്റ് പിന്നോക്ക വിദ്യാര്‍ത്ഥികള്‍ക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പില്‍ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും. അപേക്ഷാഫാറവും വിശദവിവരങ്ങളും www.ihrd.ac.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. രജിസ്‌ട്രേഷന്‍ ഫീസ് 150 രൂപ (എസ്.സി/എസ്.റ്റി) വിഭാഗങ്ങള്‍ക്ക് 100 രൂപ). പൂരിപ്പിച്ച അപേക്ഷകള്‍ ഡി.ഡി. സഹിതം 27 ന് മുന്‍പ് അതത് സ്ഥാപന മേധാവികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.