2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഐ.എം.കെ – എം.ബി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

 

കേരള സര്‍വകലാശാലക്ക് കീഴില്‍ കാര്യവട്ടം കാംപസില്‍ പ്രവര്‍ത്തിക്കുന്നതും സി.എസ.്ആര്‍ 2019 പ്രകാരം സര്‍ക്കാര്‍ തലത്തിലെ ഏറ്റവും മികച്ച ബിസിനസ് സ്‌കൂളുകളില്‍ ഒന്നാമതുമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കേരളയില്‍ (ഐ.എം.കെ), സി.എസ്.എസ് സ്ട്രീമില്‍, എം.ബി.എ (ജനറല്‍), എം.ബി.എ (ടൂറിസം) കോഴ്‌സുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.
അപേക്ഷാര്‍ഥിക്ക് 2019 നവംബറിന് ശേഷം കരസ്ഥമാക്കിയ സാധുവായ സ്‌കോര്‍ കാര്‍ഡ് ഉണ്ടായിരിക്കേണ്ടതാണ് www.admissions.keralauniv-estriy.ac.in എന്ന സര്‍വകലാശാല പോര്‍ട്ടല്‍ വഴി ഏപ്രില്‍ ഒന്നിന് വൈകുന്നേരം അഞ്ചു മണി വരെ അപേക്ഷകള്‍ സ്വീകരിക്കും.
അപേക്ഷ നല്‍കുന്നവര്‍ക്ക് ഏപ്രില്‍ 22, 23, 24 തിയതികളില്‍ നിശ്ചയിച്ചിരിക്കുന്ന ഗ്രൂപ്പ് ഡിസ്‌കഷന്‍, പേഴ്‌സണല്‍ ഇന്റര്‍വ്യൂ എന്നിവയ്ക്കായി ക്ഷണിക്കുന്നതും, പ്രവേശന പരീക്ഷ (80%), ഗ്രൂപ്പ് ഡിസ്‌കഷന്‍, പേഴ്‌സണല്‍ ഇന്റര്‍വ്യൂ (20%) എന്നിവയുടെ അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് തയാറാക്കി മേയ് 11 ന് പ്രസിദ്ധീകരിക്കുന്നതുമായിരിക്കും.തുടര്‍ന്ന് മേയ് 25 ന് ഐ.എം.കെയുടെ കാര്യവട്ടം കാംപസില്‍ കൗണ്‍സിലിങ് നടത്തും.
ജൂണ്‍ ഒന്നിന് ക്ലാസുകള്‍ ആരംഭിക്കും. രജിസ്‌ട്രേഷന്‍ ഫീസ് ജനറല്‍ വിഭാഗത്തിന് 600 രൂപയും, എസ്.സിഎസ്.ടി വിഭാഗത്തിന് 300 രൂപയുമാണ്. പ്രോസ്‌പെക്ടസ്, അപേക്ഷാ ഫോം എന്നിവയുടെ വിശദാംശങ്ങള്‍ക്ക് സര്‍വകലാശാല പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News