2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ഐ.ആര്‍.ഡി.പി മേള ഇന്ന് മുതല്‍

തൃശൂര്‍: ഓണാഘോഷത്തോടനുബന്ധിച്ച് ഗ്രാമ വികസന വകുപ്പ്, ജില്ലാ പഞ്ചായത്തിന്റെ ദാരിദ്ര്യ ലഘൂകരണ വിഭാഗം, ജില്ലാ ഭരണകൂടം, ധനകാര്യ സ്ഥാപനങ്ങള്‍ കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ സംഘടിക്കുന്ന ഐ.ആര്‍.ഡി.പിഎസ്.ജി.എസ്.വൈ പ്രദര്‍ശന വിപണനമേള ജില്ലയില്‍ ഇന്ന് മുതല്‍ 11 വരെ തൃശൂര്‍ എം.ജി റോഡില്‍ ശ്രീ ശങ്കര ഓഡിറ്റോറിയത്തിന് മുന്‍വശത്തെ പുതിയ കെട്ടിടത്തില്‍ നടക്കും. രാവിലെ 10 ന് സി.എന്‍ ജയദേവന്‍ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ അധ്യക്ഷയാകും. മേയര്‍ അജിത ജയരാജന്‍ ആദ്യ വില്‍പ്പന നിര്‍വ്വഹിക്കും. ജില്ലാ കലക്ടര്‍ ഡോ. എ.കൗശിഗന്‍ മുഖ്യ പ്രഭാഷണം നടത്തും. എം.പിമാരായ പി.കെ ബിജു, ഇന്നസെന്റ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. മേളയില്‍ ജില്ലയിലെ 16 ബ്ലോക്കുകളില്‍ നിന്നുളള ഗുണഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളോടൊപ്പം കുടുംബശ്രീ സംരംഭകരുടെ ഉല്‍പ്പന്നങ്ങളും ഉണ്ടായിരിക്കും. ഏകദേശം 1.36 കോടി രൂപയുടെ ഉല്‍പ്പന്നങ്ങളാണുണ്ടാകുക. കുടുംബശ്രീ സമ്പൂര്‍ണ്ണ ശുചിത്വ യജ്ഞം, സംയോജിത നീര്‍ത്തടാധിഷ്ഠിത പരിപാടി എന്നിവയുടെ സ്റ്റാളുകളും മേളയുടെ ഭാഗമാകും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.