2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

ഐഫോണ്‍ എക്‌സ്എസ് എത്തുന്നു

വിലയേറുന്ന കാര്യത്തിലെന്ന പോലെ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഫോണുകള്‍ പുറത്തിറക്കുന്നവരാണ് ആപ്പിള്‍. അതുകൊണ്ട് തന്നെ ഏതൊരു സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികളും ആപ്പിളിന്റെ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറങ്ങാന്‍ കാത്തിരിക്കുന്നവരാണ്. സെപ്റ്റംബര്‍ 12ന് ആപ്പിള്‍ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കാന്‍ ഇരിക്കുകയാണ്. ഐഫോണ്‍ എക്‌സ് എസ് അന്ന് പുറത്തിറക്കുമെന്നാണ് കരുതുന്നത്. ഇതിനൊടൊപ്പം തന്നെ നാലാമത്തെ ശ്രേണിയിലെ ആപ്പിള്‍ വാച്ചും, 6.1 ഇഞ്ചിലെ എല്‍.ഇ.ഡി ഐഫോണ്‍ മോഡലുകളും അന്ന് പുറത്തിറക്കാന്‍ സാധ്യതയുണ്ട്.

ഐഫോണ്‍ എക്‌സ്.എസിന്റെ ചിത്രങ്ങള്‍ പുറത്തായിട്ടുണ്ട്. 5.8 ഇഞ്ചുള്ള ഐഫോണ്‍ എക്‌സിന്റെ അടുത്ത തലമുറയില്‍പ്പെട്ടതാണ് ഐഫോണ്‍ എക്‌സ്.എസെന്നാണ് ഇതില്‍ നിന്ന് വ്യക്തമാവുന്നത്.

മുന്‍പ് ഐഫോണ്‍ എക്‌സില്‍ ഗോള്‍ഡ് ഫിനിഷ് വേര്‍ഷന്‍ കൊണ്ടുവരാന്‍ ആപ്പിള്‍ ശ്രമിച്ചിരുന്നെങ്കിലും സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയിരുന്നില്ല. ഐഫോണ്‍ എക്‌സ്എസിനൊടൊപ്പം തന്നെ ആപ്പിള്‍ വാച്ച് പുറത്തിറങ്ങുമെന്ന് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. വലിയ ഡിസ്‌പ്ലേയാണ് ഇതിന്റെ പ്രത്യേകത. 15ശതമാനം വലിയ ഡിസ്‌പ്ലേയായിരിക്കും ഇതിന് ഉണ്ടാവുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.