2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഐഫോണൊക്കെ എന്ത്!… കൊടുങ്കാറ്റിന്റെ വേഗവുമായി ലീകോ എത്തുന്നു

ഹരികേഷ് മേനോന്‍

ലോകത്തില്‍ ഇന്നു വരെയിറങ്ങിയതിലേറ്റവും വേഗതയേറിയ ഫോണുമായി ചൈനീസ് കമ്പനിയായ ലീകോ എത്തുന്നു.

ഹൈ ഏന്‍ഡ് ഫോണുകള്‍ ചെറിയ വിലയ്ക്ക് പുറത്തിറക്കി കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ലോകശ്രദ്ധ പിടിച്ചു പറ്റിയ കമ്പനിയാണ് ലീകോ. അവരുടെ പുതിയ ഫ്‌ലാഗ്ഷിപ്പ് ഫോണായ LeEco Le Pro 3  സെപ്റ്റംബര്‍ 21 നാണ് അവതരിപ്പിക്കപ്പെടുന്നത്. ഈ വിഭാഗത്തിലുള്ള രണ്ടു ഫോണുകളാണ് കമ്പനി അവതരിപ്പിക്കുക.

LeEco_Pro

ഒന്ന് 8 GB റാമും, 256 GB സംഭരണശേഷിയുമുള്ളതും, മറ്റേതു 6 GB റാമും, 64 GB സംഭരണശേഷിയുമുള്ളതുമായിരിക്കും.
  QHD ഡിസ്‌പ്ലേയോടു കൂടിയ 5.7 ഇഞ്ച് സ്‌ക്രീനായിരിക്കും ഒന്നാമത്തെ മോഡലില്‍ ഉണ്ടായിരിക്കുക. ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗന്‍ 821 ശക്തി പകരുന്ന ക്വാഡ്‌കോര്‍ പ്രൊസസ്സറും, അഡ്രിനോ 530 ജിപിയുവും ആണ് ഇതിലുണ്ടായിരിക്കുക.

കൂടാതെ രണ്ടു 13MP റിയര്‍ ക്യാമറയും, ഒരു 16MP സെല്‍ഫി ക്യാമറയും ഫോണിലുണ്ടാകും. 5000mAh ആയിരിക്കും ബാറ്ററി ശേഷി.

രണ്ടാമത്തെ മോഡലില്‍  FHD ഡിസ്‌പ്ലേയോടു കൂടിയ 5.5 ഇഞ്ച് സ്‌ക്രീനായിരിക്കും ഉണ്ടായിരിക്കുക. സ്‌നാപ്ഡ്രാഗന്‍ 821 ശക്തി പകരുന്ന ക്വാഡ്‌കോര്‍ പ്രൊസസ്സറും, അഡ്രിനോ 530 ജിപിയുവും ആണ് ഫോണിലുണ്ടായിരിക്കുക.16MP ആയിരിക്കും റിയര്‍ ക്യാമറ. സെല്‍ഫിക്കായി ഒരു 8MP ക്യാമറയും ഫോണിലുണ്ടാകും.4070mAh ആയിരിക്കും ബാറ്ററി ശേഷി.

മെറ്റല്‍ ബോഡിയോടു കൂടിയ രണ്ടു ഫോണിലും മാഷ്‌മെല്ലോ ആയിരിക്കും ഓപ്പറേറ്റിംഗ് സിസ്റ്റം. രണ്ടിന്റെയും വില ഔദ്യോഗികമായി അറിവായിട്ടില്ലെങ്കിലും ഒന്നാമത്തെ മോഡലിനു 39999 രൂപയും രണ്ടാമത്തേതിന് 29999 രൂപയുമായിരിക്കും ഇന്ത്യയിലെ ഏകദേശ വില.

 

le2


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.