2017 September 21 Thursday
അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ ലവനിയിലാദിമമായൊരാത്മരൂപം; അവനവനാത്മസുഖത്തിനാചരിക്കു ന്നവയപരന്നു സുഖത്തിനായ് വരേണം
ശ്രീനാരായണ ഗുരു

ഐഫോണ്‍ X നവംബര്‍ മൂന്നിന്

ഐഫോണ്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐഫോണ്‍ എക്‌സ് നവംബര്‍ മൂന്നിന് വിപണിയിലെത്തും. ഇതിന്റെ ബുക്കിങ് ഒക്ടോബര്‍ 27ന് ആരംഭിക്കും. 89,000 രൂപയാണ് ഐഫോണ്‍ എക്‌സിന്റെ ആരംഭ വില.

ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് എന്നീ മോഡലുകളും ഇതിന്റെ കൂടെ പുറത്തിറക്കുന്നുണ്ട്. വാച്ചിന്റെ രൂപത്തിലുള്ള ഡിസൈന്‍,ഫേസ് ഐ.ഡി,ടച്ച് ഐ.ഡി ഫിംഗര്‍ പ്രിന്റ് സെന്‍സര്‍,5.8 ഇഞ്ച് സൂപ്പര്‍ റെറ്റിന സ്‌ക്രീന്‍ എന്നിവയാണ് പ്രധാന പ്രത്യേകതകള്‍.

ഐഫോണ്‍ 8 സെപ്റ്റംബര്‍ 22 മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുമെന്നാണ് കരുതുന്നത്. 64 ജി.ബി സ്റ്റോറേജിന് 89,000 രൂപയും 256 ജി.ബിക്ക് 1,02,000 രൂപയുമാണ് വില. രാജ്യത്തെ ഏറ്റവും വില കൂടിയ സ്മാര്‍ട് ഫോണ്‍ ആകും ഇത്.
ഹെക്‌സാകോര്‍ പ്രൊസസര്‍,7 മെഗാപിക്‌സല്‍ മുന്‍ ക്യാമറ,ഐ.ഒ.എസ് 11 ഓപറേറ്റിങ് സിസ്റ്റം,12 എം.പി പിന്‍ ഇന്‍ഫ്രാറെഡ് ക്യാമറ,ഡോട്ട് പ്രൊജക്റ്റര്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. മികച്ച സുരക്ഷാ സംവിധാനമാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.